Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
ഒരു പക്ഷേ മുന്നോട്ടുപോകുമ്പോൾ ആൽബിയുടെ മനസ്സ് മാറിയാലോ കുറച്ചു സമയം കാത്തിരിക്കാം..
പിന്നെ എല്ലാം കൊണ്ടും തൻറെ ഫാമിലിയുടെ സന്തോഷം പുനസ്ഥാപിക്കുന്നത് വരെ ഒരു അകലം നല്ലതാണ് എന്തായാലും ശിവ തനിക്ക് വേണ്ടി കാത്തിരിക്കും എന്ന് 100% ഉറപ്പാണ്..
ജീവിതത്തിന്റെ പല തിരക്കുകളുമായി വീണ്ടും ഒരാഴ്ച്ച കൂടി മുന്നോട്ട് കടന്ന് പോയിരുന്നു..
ഓഫീസിൽ തിരക്കുള്ള ഒരു ദിവസം പതിവുപോലെ ഉച്ച ഭക്ഷണത്തിനായി കഫ്റ്റീരിയയിൽ എത്തിയതായിരുന്നു സ്റ്റെല്ല...
വളരെ നോർമലായിട്ട് ആണവൾ പെരുമാറിയത്തെങ്കിലും അവളുടെ കണ്ണുകൾ പതിവ് പോലെ ശിവയെ ഒരു റൗണ്ട് തിരഞ്ഞു നോക്കി...
കുറച്ചു അധികം നാൾ ആയി കാണാത്തത് കൊണ്ട് തന്നെ ഇവിടെ എവിടെ എങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു..
വീട്ടിൽ നിന്നും പാകം ചെയ്തു കൊണ്ടുവന്ന ഫുഡ് മൈക്രോ വേവിൽ ചൂടാകാൻ വച്ച ശേഷം ഫോണിൽ ആൽബിയുടെ നമ്പർ ഡയൽ ചെയ്ത് ഇയർ ബഡ്സ് കണക്റ്റ് ചെയ്യുകയായിരുന്നു സ്റ്റെല്ല..
കഫറ്റീരിയയിൽ ഒരുപാട് ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നു.. അറിയുന്ന പലരും അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ തിരിച്ചും...
" ഹെലൊ.. "
കോൾ കണക്റ്റ് ആയതും ആൽബിയുടെ ശബ്ദം.
" കഴിച്ചോ..?? "
" ഇല്ല കുറച്ചു കഴിയും.. നീയോ.. ?? "
" ഞാൻ ഇപ്പോ വന്നതെ ഉള്ളു.. കുറച്ചു തിരക്ക് ആയിരുന്നു.."
സംസാരം തുടരവേ.. അവൾ മൈക്രോവേവിൽ നിന്നും ചൂടാക്കിയ ഫുഡ് എടുത്ത ശേഷം ഒരു വശത്ത് ആയി ഇട്ടിരിക്കുന്ന ടേബിളിൽ പോയി ഇരുപ്പുറപ്പിച്ചു..!!
" ആ നീ കഴിക്ക്.. എനിക്ക് എന്തായാലും ഇപ്പോ ടൈം ആയിട്ടില്ല..
💬 Comments
View all comments