Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
ശരി ഞാൻ വിളിക്കാം കുറച്ചു തിരക്ക് ആണ്..."
" ശരി ഒക്കേ ബൈ.."
സ്റ്റെല്ല കോൾ കട്ട് ചെയ്ത് ഫോൺ ടേബിളിന് മുകളിലേക്ക് വച്ചു..
ആൽബിയുമായി പതിയെ കാര്യങ്ങൾ ഒക്കെ ശരിയായി വരുന്നുണ്ട്.. ഓരോന്നാലോചിച്ചും ഫോണിൽ റീൽസ് കണ്ടും അവൾ ഫുഡ് കഴിച്ചു കൊണ്ടിരുന്നു..!!
ഇടക്കെല്ലാം ആരെയോ തേടുന്ന പോലെ വശ്യമായ മിഴികൾ കഫ്റ്റീരിയ ആകമാനം ഒന്ന് ഓടിച്ചതും, ഒരു കോണിലേക്ക് അവളുടെ ദൃഷ്ടി പതിഞ്ഞു കഫറ്റീരിയയിലെ വശത്ത് ആയി ഇട്ടിരുന്ന ടേബിളിൽ ഭഗത്ത് ഉണ്ടായിരുന്നു...!!!
' ഭഗത്ത് ഇവിടെ ഉണ്ടെങ്കിൽ തീർച്ചയായും ശിവ ഈ പരിസരത്ത് തന്നെ ഉണ്ടാവും.. '
അവൾ കണ്ണുകളെ ചുറ്റുപാടും ആകാംഷയോടെയും പ്രേതീക്ഷയോടെയും ഓടിച്ചു കൊണ്ടിരുന്നു..
അതേ സമയം ഭഗത്ത് സ്റ്റെല്ലയെ കണ്ടു എങ്കിലും അവളുടെ അടുത്തേക്ക് വരികയോ സംസാരിക്കാൻ ശ്രമിക്കുകയോ ചെയ്തില്ല...
" ഹലോ സ്റ്റെല്ലാ.. കഴിഞ്ഞോ..?? " പരിചിതമായ ഒരു ശബ്ദം കേട്ടതും അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി..
കണ്ണുകൾ തമ്മിൽ ഉടക്കിയതും പതിവ് പോലെ നെഞ്ചിടിപ്പ് കൂടുന്നതും ശരീരം പ്രതികരിക്കുന്നതും അവൾ തിരിച്ച് അറിഞ്ഞു..
ആരെയാണോ തിരഞ്ഞത് അവൻ തന്നെ തേടി വന്നിരിക്കുന്നു..!!
" ഹാ.. ശിവ കഴിഞ്ഞു.."
ആദ്യമായി അവനെ കാണുമ്പോൾ ഉണ്ടായ അതെ നെഞ്ചിടിപ്പ് ശരീരം പോലും വല്ലാതെ പ്രതികരിക്കുന്നു..
" മേ ഐ സിറ്റ് ഹിയർ..?? "
" യാ ഷുവർ.."
അത് പറയുമ്പോൾ അവളുടെ വാക്കുകൾ വിറക്കുന്നുണ്ടായിരുന്നു ,.ഒരു കൈ കൊണ്ട് മുടി ഇഴകളെ തഴുകി ചെവിക്ക് പുറകിലേക്ക് ഒതുക്കി വച്ചു സ്റ്റെല്ല ശിവയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..
ഇതു
💬 Comments
View all comments