Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
തീർത്തു കൊണ്ടിരുന്നു..
അധരങ്ങൾ എല്ലാം ചെറുതായി വേദനിക്കുന്നുണ്ടെങ്കിലും അവൾ ശിവയുടെ ഇഷ്ടങ്ങൾക്ക് വിധേയപ്പെട്ട് നിന്നു..
ഒരു ദീർഘ ചുംബനത്തിനൊടുവിൽ മുഖത്തോട് മുഖം വന്നതും അവൻ സ്റ്റെല്ലയുടെ മുടി ഇഴകളെ തലോടി..
" പെണ്ണേ എന്നെ മിസ്സ് ചെയ്തിരുന്നൊ..?? "
" നിന്നെപ്പറ്റി ആലോചിക്കാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നു.."
" എന്നിട്ടെന്താ ഒരു കോളൊ മെസ്സേജ് പോലും ഞാൻ കണ്ടില്ലല്ലോ.."
" എന്നെന്നേക്കും ആയി നിന്നെ നഷ്ടപെടുന്നതിനേക്കാൾ ഭേദം അതാണ് എന്ന് തോന്നി.."
അവളുടെ മറുപടിക്ക് ശിവ പെണ്ണിൻറെ ഇടുപ്പിലേക്ക് കൈ ചേർത്ത് പിച്ചിയെടുത്തു.
" ആഹ് വേദനിക്കുന്നു.. "
" ഇനിയും എത്ര നാൾ ഇങ്ങനെ നിന്നോട് ഒരു ബന്ധവും ഇല്ലാതെ നടക്കണം ??"
" കുറച്ചുനാൾ കൂടി വേണ്ടിവരും.. കഫ്റ്റീരിയൽ നിന്ന് എന്നോട് എന്താ അധികം സംസാരിക്കാതിരുന്നത്..?? "
" എനിക്ക് അധികം സമയം നിൻറെ കണ്ണിൽ നോക്കി സംസാരിക്കാൻ കഴിയില്ല അപ്പോഴേക്കും നിന്നെ കടിച്ചു തിന്നണമെന്ന് ഒരു കൊതി കയറി വരും , അതുകൊണ്ടാണ് ഇങ്ങനെ ഒരു പ്ലാൻ ഉണ്ടാക്കിയത് ഇതാകുമ്പോൾ ആരുമില്ല.."
ശിവയുടെ മറുപടിക്ക് സ്റ്റെല്ല അവന്റെ നെഞ്ചിലേക്ക് തല കുത്തി പതിയെ ചിരിച്ചു..
" നീ കുറച്ച് സമയം കൂടി അനങ്ങാതിരുന്നെ.. പെണ്ണേ.. "
ശിവ മുന്നോട്ട് അടുത്ത് സ്റ്റെല്ലയുടെ ചുണ്ടുകളെ വായിലേക്ക് വീണ്ടും ചപ്പിയെടുത്തതും അവൾ കണ്ണുകൾ അടച്ച് അവന്റെ ഇഷട്ം പോലെ നിന്നു കൊടുത്തു..
കുറേ കാലങ്ങൾക്ക് ശേഷം പരസ്പരം കാണുന്ന കമിതാക്കളെ പോലെ കടുത്ത ചുംബനത്തിൽ പ്രണയവും ഉണ്ടായിരുന്നു..
പെണ്ണിനെ ചുംബിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ശിവ
💬 Comments
View all comments