0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 15.1K

വായിലേക്ക് വച്ചു കത്തിച്ചു..
"  അവൻ തിരിച്ചു പോയിട്ടുണ്ട് എന്ന് ഉറപ്പാണോ..?? "

"  ശിവ ഞങ്ങൾ കൂടുതലായി അന്വേഷിക്കുന്നുണ്ട് ബട്ട്  വീ ആർ നോട് ഗെറ്റിങ്ങ്‌ എനി ലീഡ്.. മാത്രമല്ല  ഇപ്പോൾ നമുക്ക് മുന്നിൽ മറ്റൊരു പ്രശ്നം കൂടിയുണ്ട്.."
ഇത്തവണ സ്വാമി ആണ് മറുപടി നൽകിയത്..

"  എന്ത് പ്രശ്നം..?? "

"  ഇത്രയും നാൾ നിനക്ക് നഷ്ടപ്പെടാൻ ഞങ്ങളൊക്കെ തന്നെ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ അങ്ങനെയാണെന്ന് എനിക്ക് തോന്നുന്നില്ല.. "
സ്വാമിയുടെ മറുപടി കേട്ടതും ശിവ കത്തിച്ച സിഗരറ്റ് പുക ഉള്ളിലേക്ക് വലിച്ചെടുത്തു..

"  സ്വാമി വലിക്കുന്നൊ..?? "
ശിവ പാക്കറ്റ് നീട്ടിയതും സ്വാമി അതിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് വായിലേക്ക് വച്ച് കത്തിച്ചു.. ബിഎംഡബ്ല്യുവിന്റെ ഉള്ളിൽ ആകെ പുകയുടെ മണം നിറഞ്ഞു

" ഭഗത് ,  അവൻ ബാംഗ്ലൂരിൽ എവിടെ ഉണ്ടെങ്കിലും എത്രയും പെട്ടെന്ന് നമ്മുടെ ആളുകളെ വിട്ടു കണ്ടുപിടിക്കണം ഇവിടെ നിന്നും ഒരു ഇൻഫർമേഷനും  പുറത്തേക്ക് എത്താൻ പാടില്ല.."

"  വേണ്ടതെല്ലാം ചെയ്യുന്നുണ്ട് ചേട്ടാ എങ്കിലും കൃത്യമായി ട്രേസ് കിട്ടുന്നില്ല..  വന്നവനെപ്പറ്റി യാതൊരു ഇൻഫർമേഷനും  നമ്മുടെ ആൾക്കാർക്ക് കിട്ടുന്നില്ല.."

"  പിന്നെ നീയൊക്കെ എന്ത് കോപ്പാണ് ചെയ്തുകൊണ്ടിരിക്കുന്നത് പുറത്തുനിന്ന് ഒരുത്തൻ വന്ന് നമ്മുടെ തട്ടകത്തിൽ കിടന്ന് കളിക്കുന്നു നിനക്കൊന്നും ഒരു മൈരും ചെയ്യാൻ പറ്റുന്നില്ല....!!!  പിന്നെ എന്തിനാടാ നീയൊക്കെ തൂക്കിയിട്ടുണ്ട് കൊണ്ട് നടക്കുന്നത്.. ????? "
ശിവയുടെ ശബ്ദം മാറിയതും കാറിൽ ആകേ നിശബ്ദത പരന്നു..
കുറച്ചു നേരും ആരുമാരും മിണ്ടിയില്ല..

"  അന്വേഷിക്കാം ചേട്ടാ എത്രയും പെട്ടെന്ന് ഡീറ്റെയിൽസ് എടുക്കാം..

💬 Comments

View all comments