Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
"
ഒടുവിൽ ഭഗത്ത് മൂകത ഭേദിച്ച് മറുപടി നൽകി..
കമ്പനിയുടെ മെയിൻ ഗേറ്റ് തുറന്ന് ശിവയുടെ ബിഎംഡബ്ല്യു പുറത്തേക്കിറങ്ങിയതും അതിന് തൊട്ടു പുറകിലേക്ക് രണ്ട് ഫോർച്യൂണർ കൂടി വന്ന് നിര ചേർന്നു...
ഇലക്ട്രോണിക് സിറ്റിയിൽ നിന്നും കോർമംഗല ലക്ഷ്യമാക്കി ശിവയുടെ വാഹന വ്യൂഹം ഓടിക്കൊണ്ടിരുന്നു...!!
അന്നത്തെ ദിവസം ഉച്ച കഴിഞ്ഞു കുറച്ചു മഴയുണ്ടായിരുന്നതിനാൽ വഴിയിൽ ട്രാഫിക് കൂടുതലായിരുന്നു..
ഓഫീസിൽ നിന്നും തിരികെ പോകുന്ന വഴിയിൽ സ്റ്റെല്ലക്ക് കുറച്ചു അധികം സമയം വഴിയിൽ നിൽക്കേണ്ടിവന്നു...
ട്രാഫിക്ക് പിന്നിട്ട് അപാർട്ട്‌മെന്റ് ലക്ഷ്യമാക്കി സ്കൂട്ടി ഓടിക്കൊണ്ടിരുന്നു..
വാഹനം പാർക്ക് ചെയ്ത് വീട്ടിലേക്ക് വന്നു കയറിയതും ആൽബി വന്നിട്ടുണ്ട് എന്ന് അവൾക്ക് മനസ്സിലായി..
ഡ്യൂപ്ലിക്കേറ്റ് ചാവി ഉപയോഗിച്ച് വീട് തുറന്നു അകത്തേക്ക് കയറിയതും ബെഡ്റൂമിൽ നിന്നും പെട്ടെന്ന് എന്തോ ശബ്ദം കേട്ട് അവൾ അങ്ങോട്ടേക്ക് ചെന്നു..
സ്റ്റെല്ലയെ കണ്ടതും ചെറിയ ഞെട്ടലോടെ ആൽബി എന്തോ സാധനം അലമാരയിലേക്ക് തിരികെ വയ്ക്കുകയായിരുന്നു.
" എന്നാ ആൽബി എന്തുപറ്റി..?? "
" അത്.. അതൊന്നുമില്ല ഞാൻ ഇതൊന്ന് അടിക്ക് പെറുക്കി വെക്കുകയായിരുന്നു.." അലമാര പൂട്ടി അവൻ പ്രേത്യകിച്ച് ഭാവ ഭേദങ്ങൾ ഒന്നും തന്നെ ഇല്ലാതെ സ്റ്റെല്ലയെ നോക്കിക്കൊണ്ടിരുന്നു..
അവൾ അടുത്തേക്ക് വരാൻ തുടങ്ങിയതും അവൻ പെട്ടെന്ന് തന്നെ ലാപ്ടോപ്പ് അടച്ച് ക്ലോസ് ചെയ്തു, ശേഷം അവളുടെ നേരെ നടന്നുവന്നു.
" എന്തു പറ്റി ഇന്ന് ലേറ്റ് ആയല്ലോ..?? "
" വഴിയിൽ കുറച്ച് ട്രാഫിക് ഉണ്ടായിരുന്നു മഴ കൂടിയായതുകൊണ്ട് ആകെ വശം കെട്ടുപോയി.."
" ആൽബി എന്ത് ചെയ്യുകയായിരുന്നു.." അവന്റെ പെരുമാറ്റത്തിൽ എന്തോ സംശയം തോന്നിയതുകൊണ്ടാവാം
💬 Comments
View all comments