0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 15.1K

അവൾ അങ്ങനെ ഒരു ചോദ്യം ചോദിച്ചത്..

"  ഞാനാ  അലമാരയിൽ കുറച്ച് തുണി വീണ് കിടപ്പുണ്ടായിരുന്നു അതൊന്ന് അടുക്കി പെറുക്കി വെക്കുകയായിരുന്നു..."

"  ലാപ്ടോപ്പ് തുറന്നു വച്ചുകൊണ്ടൊ..?? "

"  അത് കമ്പ്ലീറ്റ് ചെയ്യേണ്ട കുറച്ച് വർക്ക് ഉണ്ടായിരുന്നു ഇന്ന് നേരത്തെ  എത്തിയതുകൊണ്ട് അതിലേക്ക് ഇരുന്നതാ.. എന്തായാലും അതും തീർന്നു സമാധാനമായി.."
അവന്റെ മറുപടി അവൾക്ക് തൃപ്തികരമായിരുന്നു..

"  ശരി ഞാൻ ചായ ഉണ്ടാക്കാം അപ്പോഴേക്കും നീ ഡ്രസ്സ് മാറി വാ.."
അതും പറഞ്ഞ് ആൽബി കിച്ചണിലേക്ക് പോയതും സ്റ്റെല്ല റൂമിലേക്ക് ഡ്രെസ്സ് മാറുവാനായി കയറി..

ബാഗും മറ്റ് കാര്യങ്ങളും എടുത്ത് വച്ച ശേഷം  അവൾ കുറച്ചുനേരം ബെഡിൽ തന്നെ അതെ ഇരുപ്പു തുടർന്നു , ആകേ കൂടെ എല്ലാം കിളി പോയ പോലെ കുറച്ചു നേരം അവൾ സോൺ ഔട്ട്‌ ആയി പോയിരുന്നു..!!

" ഡീ.. കുളിക്കുന്നില്ലേ..?? "
ആൽബിയുടെ ശബ്ദം കേട്ടതും സ്വബോധം വീണ്ടെടുത്ത സ്റ്റെല്ല ,  ലോങ് ടോപ്പ് മാത്രം ധരിച്ച് കയ്യിൽ ഒരു ടർക്കിയുമെടുത്ത്  നേരെ ബാത്റൂമിലേക്ക് കയറി..!!
ഷവർ തുറന്നിട്ട് അതിന് കീഴിലേക്ക് നിൽക്കുമ്പോൾ മനസ്സും തണുക്കുന്നത് പോലെ അവൾക്ക് തോന്നി..

'  എന്തൊക്കെയോ വല്ലാത്ത ടെൻഷൻ ഉള്ളിൽ നിറയുന്നു ,  മനസ്സ് ആരെയോ  മിസ്സ് ചെയ്യുന്നത് പോലെ.. ഇന്ന് ശിവയെ കണ്ടത് മുതൽ  അവളുടെ മനസ്സാകെ താളം തെറ്റി കിടക്കുകയാണ്..'

സ്റ്റെല്ല  കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും ആൽബി ചായയും ബ്രെഡ്‌ ഓംലെറ്റും തയ്യാറാക്കിയിട്ടുണ്ടായിരുന്നു..
ഡ്രസ്സ് മാറി വന്നതും അവൻ കോഫീ കപ്പ് അവൾക്ക് മുന്നിലേക്ക് നീക്കി വച്ചു , ആൽബിക്കൊപ്പം

💬 Comments

View all comments