0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 15.1K

മറുപടി കിട്ടിയതും ആൽബി മുന്നിലേക്ക് ചെയർ വലിച്ചിട്ട് ഇരുന്നു..

" ഹൗ ഈസ് വർക്ക്സ്.. എവെരിതിംഗ് ഗുഡ്..??

" യെസ്.. ഓൾ ഗുഡ്.."

" സോ ആൽബി ഞാൻ വിളിപ്പിച്ചത്, ഐ ഹാവ് എ ഗുഡ് ന്യൂസ് ഫോർ യൂ..!! തനിക്ക് അറിയാമല്ലോ നമുക്ക് എല്ലാ വർഷവും ക്ലൈന്റ് റിക്വസ്റ്റ് പ്രകാരം ടോപ്പ് പെർമേഴ്സിനെ  പുറത്തേക്ക് അയക്കാറുണ്ട്.."

"  അറിയാം സാർ.. "

" ഈ വർഷം  കമ്പനി  പതിനഞ്ച് പേരെ അയക്കുന്നുണ്ട്, ആദ്യം 50 പേരെ ഷോർട്ലിസ്റ്റ് ചെയ്ത് പിന്നെ അതിൽ നിന്നുമായിരിക്കും തിരഞ്ഞെടുക്കുക ,  സോ ആദ്യത്തെ  ഷോർട്ട് ലിസ്റ്റിലെക്ക് ആയി ഞാൻ തന്റെ നെയിം കൂടി സജസ്റ്റ് ചെയ്തിട്ടുണ്ട്.."

ആൾ ഒന്ന്  നിർത്തി ആൽബിയെ നോക്കി ചിരിച്ചു , തീരെ പ്രതീക്ഷിക്കാതെ വാർത്ത കേട്ടതു മുതൽ അവന്റെ  കണ്ണുകളിൽ ആനന്ദത്തിന്റെ തെളിച്ചം നിറഞ്ഞു നിന്നു..

"ആൽബിക്ക്  അറിയാമല്ലോ അടുത്ത അഞ്ചു വർഷത്തെക്ക് ബോണ്ടും  കോൺട്രാക്ടും ഉണ്ടായിരിക്കും കാരണം അഞ്ചു വർഷത്തേക്കാണ് കമ്പനി വിസ അനുവദിക്കുന്നത്..

അതിനുശേഷം നിങ്ങൾക്ക് അവിടെ തന്നെ മറ്റൊരു  ജോലി കണ്ടുപിടിച്ച തുടരാൻ പറ്റുമെങ്കിൽ തുടരാം ,  അല്ലാത്തപക്ഷം നിങ്ങൾ തിരികെ പോരേണ്ടി വരും.. യൂ ഗോട്ട് ഇറ്റ്..?? "

ബോസ് പറഞ്ഞു നിർത്തിയതും കേട്ടത്  വിശ്വസിക്കാനാകാതെ... ആൽബിയുടെ മുഖം മുഴുവൻ ഒരപരിചിതമായ അത്ഭുതം നിറഞ്ഞ്  കുറച്ചു സമയം അവൻ നിശബ്ദനായി പോയി...

കുറച്ചു നിമിഷങ്ങൾക്കു ശേഷം, അവന്റെ മുഖത്ത് അനിയന്ത്രിതമായൊരു പുഞ്ചിരി വിരിഞ്ഞു

"  എനിക്ക് മനസ്സിലാവുന്നുണ്ട് ആൻഡ്  താങ്ക്യൂ സോ മച്ച് സർ.. "

"യൂ ആർ

💬 Comments

View all comments