Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
വെൽകം, ഇത്തവണ ലിസ്റ്റ് ഇട്ടപ്പോൾ തന്നെക്കാൾ പെർഫോം ചെയ്യുന്ന പലരും ഉണ്ടായിരുന്നെങ്കിലും താൻ എനിക്ക് വേണ്ടി ചെയ്ത പല കാര്യങ്ങളും ആണ് ആൽബിന്റെ പേരും ഈ ലിസ്റ്റിൽ വരാൻ കാരണം.. "
ആൾ ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു..
" സോ ലോങ് സ്റ്റോറി ഷോർട്ട്, നിങ്ങൾക്ക് ഒരു എക്സാം ഉണ്ടാവും അത് പാസ്സ് ആയാൽ ഡയറക്റ്റ് ക്ലൈന്റ് ഇന്റർവ്യൂ ഉണ്ടാകും...
നിലവിൽ 50 ഓളം പേരെ ഷോർട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നതിൽ നിന്ന് 15 പേർക്ക് മാത്രമേ അബ്രൊഡ് പോയി വർക്ക് ചെയ്യാനുള്ള അവസരം ഉള്ളു..
പിന്നെ ഫാമിലി വിസയാണ് അതുകൊണ്ട് തന്നെ കോമ്പറ്റീഷൻ കൂടുതൽ ആയിരിക്കും.. സോ ബി പ്രിപ്പയേർഡ് ഫോർ ഇറ്റ് "
" ഷുവർ സാർ.."
ഉള്ളിൽ നിന്നൊരു വെളിച്ചം വീശുന്നത് പോലെ , എന്തൊക്കെയോ ചെയ്ത് തീർക്കാൻ ഉണ്ടെന്ന തോന്നൽ അവനിൽ ശക്തമായി തുടങ്ങി..!!
" സോ ആൽബിൻ ഗോയിങ് ഫോർവേഡ് ഏകദേശം ഒരു മാസം അതിനുള്ളിൽ തന്നെ നിങ്ങൾക്ക് എക്സാം ഉണ്ടാകും ഇന്റർവ്യൂ ഉണ്ടായിരിക്കും..!! രണ്ടും ക്ലിയർ ചെയ്യുകയാണെങ്കിൽ അടുത്ത നാല് മാസത്തിനുള്ളിൽ തനിക്ക് ബാംഗ്ലൂരിൽ നിന്ന് വിട പറയാം ആൻഡ് എൻജോയ് യുവർ ലൈഫ് ഇൻ UNITED STATES OF AMERICA..!! എന്താ ഹാപ്പി ആയോ..?? "
" തീർച്ചയായും , ഞാൻ ഇത്രയും നാൾ കാത്തിരുന്ന ഒരു നിമിഷമാണ് സാർ ഇപ്പോൾ പങ്കുവെച്ചത്.."
ജീവിതത്തിൽ എന്താണൊ ആഗ്രഹിച്ചത് ആ നിമിഷങ്ങൾ താനിപ്പോൾ നേടാൻ പോകുന്നു.
അവന്റെ മുഖം മുഴുവൻ പ്രകാശം നിറഞ്ഞു — ഒരു സ്വപ്നം യാഥാർഥ്യമായതുപോലെ!
💬 Comments
View all comments