0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 15.2K

' ഇങ്ങനെ  വിളിച്ചിട്ട് അമ്പും തുമ്പുമില്ലാതെ ഓരോ കാര്യങ്ങൾ പറഞ്ഞാൽ പിന്നെ ബാക്കിയുള്ളവർക്ക് എങ്ങനെയാണ് മനസ്സമാധാനത്തോടെ ഇരിക്കാൻ പറ്റുക '
മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ തിരികെ സീറ്റിലേക്ക് പോയി.

വൈകുന്നേരം വീട്ടിലേക്ക് പോകുമ്പോഴും സ്റ്റെല്ലയുടെ  ചിന്ത അതു തന്നെയായിരുന്നു.
'എന്താവും ആൽബിക്ക് പറയാൻ ഉണ്ടാവുക എന്താണെങ്കിലും എന്തോ ഒരു പോസിറ്റീവ് ന്യൂസ് ആണ് അത് സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട് '
വരുന്ന വഴി കുഞ്ഞിനെയും കൂട്ടി അപ്പാർട്ട്മെൻറ് തുറന്ന് അകത്തു കയറിയപ്പോഴേക്കും സമയം അഞ്ചു മണിയോടെ അടുക്കുന്നുണ്ടായിരുന്നു.

ആൽബി ഇതുവരെയും എത്തിയിട്ടില്ല അവൾ പതിയെ കുഞ്ഞിനെ കുളിച്ചൊരുക്കി ചായ കൊടുത്ത ശേഷം,  കുറച്ചുനേരം ഫോണിലെ പ്രധാനപ്പെട്ട ന്യൂസ് എല്ലാം ഒന്ന് ഓടിച്ചു നോക്കി.

അതിനു ശേഷം പതിവുപോലെ അന്ന മോളെയും കൂട്ടി അവൾ  ഈവനിംഗ് വാക്കിന് ഇറങ്ങി,

കുറച്ചുനാളായി ഇതുപോലെ ഫ്രീയായി ഒന്നു നടന്നിട്ട് , വഴിയോരം ചേർന്ന് നടക്കുമ്പോൾ  ഇലക്ട്രോണിക് സിറ്റിയുടെ തെരുവിന് കൂടുതൽ ഭംഗിയുള്ളത് പോലെ അവൾക്ക് തോന്നി,
ബാംഗ്ലൂർ സിറ്റിയുടെ മറ്റു മറ്റു പ്രദേശങ്ങളെ വച്ച് താരതമ്യപ്പെടുത്തുമ്പോൾ  അധികം ആളു ബഹളവും ഇല്ലാത്ത തിക്കും തിരക്കും ഇല്ലാത്ത ശാന്തതയും സമാധാനവും  ആണ്  ഇലക്ട്രോണിക് സിറ്റിയുടെ ഏറ്റവും വലിയ പ്രത്യേകത.

വഴിയരികിലെ കാഴ്ചകൾ ആസ്വദിച്ചു  കുഞ്ഞിനെയും കൊണ്ട് അവൾ മുന്നോട്ട് നടന്നുകൊണ്ടിരുന്നു..
വൈകുന്നേരം ജോലി കഴിഞ്ഞു പോകുന്ന ഒരുപാട് ആളുകൾ അതിൽ അറിയുന്ന പലർക്കും അവൾ ഒരു പുഞ്ചിരി സമ്മാനമായി നൽകി.

ചിലരെല്ലാം മോളുടെ അടുത്തേക്ക് എത്തി അവളെ കൊഞ്ചിച്ചു,  തിരികെ അപ്പാർട്ട്മെന്റിലേക്ക് എത്തി സ്റ്റെയർ കയറുന്നതിനു മുന്നായി  ആൽബിയുടെ കാർ

💬 Comments

View all comments