0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 15.2K

വീഡിയോസ് തന്നെയാണ്.
പക്ഷേ മൂന്നാഴ്ച്ച മുൻപ് സേവ് ചെയ്തിട്ടുണ്ടെങ്കിൽ അതിനർത്ഥം...?? യെസ് അന്നൊരിക്കൽ താൻ ആൽബിയെ കണ്ടപ്പോൾ അവൻ ഇതുതന്നെയായിരിക്കണം കണ്ട് കൊണ്ടിരുന്നത്...
അവൾക്ക് ആലോചിക്കുമ്പോൾ തല പെരുക്കുന്നത് പോലെ തോന്നി, ഒരു വശത്ത് താൻ കടുത്ത സമ്മർദ്ദത്തിലാരിക്കുമ്പോൾ മറുവശത്ത് ആൽബി അവന്റെ സന്തോഷം മാത്രം പരിഗണിച്ച് ഈ വീഡിയോസ് കണ്ട് തൃപ്തിയടയുന്നു...!!

ഒരേസമയം ദേഷ്യവും സങ്കടവും എന്നാൽ അതേസമയം അവളുടെ മനസ്സിൽ പ്രതീക്ഷയുടെ ചെറിയ കണങ്ങളും തെളിഞ്ഞുവന്നു...

ആൽബിയെ സംബന്ധിച്ച് ഇതൊരു സെക്ഷുവൽ ഫാന്റസി മാത്രമാണ് അല്ലാതെ മറ്റൊരു പ്രാധാന്യം ഇതിനില്ല ,
ഒരു പക്ഷേ  തനിക്കും ഇതൊരു ഫാന്റസി മാത്രമാണ് അതിനപ്പുറത്തേക്ക് ഒന്നുമില്ല എന്ന് ആൽബിക്ക്  ബോധ്യപ്പെട്ടാൽ തങ്ങളുടെ പഴയ ലൈഫ് സ്റ്റൈൽ വീണ്ടും തിരികെ കിട്ടും..
ബന്ധപ്പെടുന്ന വ്യക്തിയോട് തനിക്ക് യാതൊരു തരത്തിലുള്ള ഇമോഷണൽ അറ്റാച്ച്മെന്റ് അല്ലെങ്കിൽ ഫീലിംഗ്സ് ഇല്ല എന്ന് ആൽബിക്ക് ബോധ്യപ്പെടുകയാണ് വേണ്ടത്...!!!

ഇതൊരു പരീക്ഷണമാണ് സ്റ്റെല്ല ഇതിനോടകം അവളുടെ മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചിരുന്നു.
ആൽബി  ഇറങ്ങാനായി എന്ന് കണ്ടതും അവൾ ലാപ്ടോപ്പും ക്യാമറയും എല്ലാം പഴയതുപോലെ തിരികെ വെച്ച്  നോർമലായി അവനോട് പെരുമാറാൻ തുടങ്ങി.

"  ആൽബി എന്താ പറയാനുണ്ടെന്ന് പറഞ്ഞിട്ട്..?? "
അതിനു മറുപടിയായി അവൻ അവളെ കോരിയെടുത്ത് ടേബിളിലേക്ക് ഇരുത്തി , ശേഷം ആ ഷാംപെയിൻ ബോട്ടിൽ പൊട്ടിച്ച് രണ്ട് ഗ്ലാസിലേക്ക് ആയി പകർന്നു.

" പെണ്ണേ  എൻറെ സ്വപ്നം പൂവണിയാൻ പോവുകയാണ്.."

" എന്താ സംഭവിച്ചത്..?? "

" കമ്പനിയിൽ നിന്നും യുഎസിലേക്ക് അയക്കുന്നവരുടെ ഷോർട്ട് ലിസ്റ്റിൽ എന്റെ പേരും ഉണ്ട്, ക്ലൈന്റ്  ഇൻറർവ്യൂ

💬 Comments

View all comments