0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 14.8K

പിങ്ക് നിറമായി, കണ്ണിൽ വിരിഞ്ഞ നാണം ചുണ്ടുകളിലേക്കും കൂടി പടർന്നത് , കൂമ്പി നിൽക്കുന്ന തന്റെ അനുരാഗം തിരികെ പൂവണിയുന്നതിന്റെ സൂചനയായിരുന്നു.
അന്ന മോളെ ഒന്നു കൂടി നെഞ്ചിലേക്ക് ചേർത്ത് കിടത്തി അവൾ കാറിന്റെ ബാക്ക് സീറ്റിലേക്ക് തലചായ്ച്ചു കിടന്നു

'ഏകദേശം കാര്യങ്ങളിലേക്ക് പതിയെ അടുത്തു കൊണ്ടിരിക്കുന്നുണ്ട് പക്ഷേ അവൻ ഇപ്പോഴും ആ വീഡിയോസ് കാണുന്ന കാര്യം തന്നോട് പറഞ്ഞിട്ടില്ല , സാഹചര്യം വരുമ്പോൾ ആ കാര്യം ചോദിക്കാം '
സ്റ്റെല്ല മനസ്സിൽ ഉറപ്പിച്ചു.

വൈകുന്നേരത്തെ സിൽക്ക് ബോർഡ് ട്രാഫിക്ക് പാസ് ചെയ്ത് ഇലക്ട്രോണിക് സിറ്റി ലക്ഷ്യമാക്കി ആൽബിയുടെ പോളോ ഓടിക്കൊണ്ടിരുന്നു,
ചെറുതായി മഴ തൂളി തുടങ്ങിയിരിക്കുന്നു, രണ്ട് ക്ലാസുകളും ഉയർത്തി മഴയെ പ്രതിരോധിച്ചു കൊണ്ട് വാഹനം മുന്നോട്ട് കുതിച്ചു.

കുറച്ചു സമയം ഫോണിൽ കളിച്ചും ടിവി കണ്ടു പരസ്പരം ഓരോ വിശേഷങ്ങൾ പങ്കുവെച്ചും സമയം മുന്നോട്ടു പോയിക്കൊണ്ടിരുന്നു,
ആൽബിക്ക് അന്ന് വൈകുന്നേരം ചില പ്ലാനുകൾ ഉണ്ടായിരുന്നു എങ്കിലും അവൻ ആദ്യമേ പറഞ്ഞില്ല,
വൈകുന്നേരം 8 മണിയോട് അടുത്തതും ആൽബിൻ ' ഇപ്പോൾ വരാമെന്ന് ' പറഞ്ഞ് താഴേക്ക് ഇറങ്ങാൻ തുടങ്ങിയതും സ്റ്റെല്ല പുറകെ ചോദ്യവുമായി എത്തി.

" എടി ഞാൻ ഒന്ന് താഴേക്ക് ഇറങ്ങിയിട്ട് വരാം ഒരു അത്യാവശ്യം ഉണ്ട്.."

" എന്താ കാര്യം..?? "

" എനിക്കൊരു പാഴ്സൽ എത്തിയിട്ടുണ്ട് ഞാൻ അതൊന്നു വാങ്ങിയിട്ട് വരാം..!! "

" താഴെ പാഴ്സൽ വാങ്ങാൻ പോകുന്നതിനെന്തിനാ കാറിന്റെ കീ..?? '

" എനിക്ക് ഒരു സാധനം കൂടി വാങ്ങാൻ ഉണ്ട്, നീ ഒന്നടങ്ങി നിന്നെ പെണ്ണെ

💬 Comments

View all comments