0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 14.8K

എന്തൊരു ചോദ്യവും പറച്ചിലും ആണ് ഇത്.."
മറ്റൊരു മറുപടി നൽകാതെ ആൽബി താഴേക്ക് ഇറങ്ങിപ്പോയി,
പെട്ടെന്ന് ആൽബി ഒന്നും പറയാതെ താഴേക്ക് ഇറങ്ങി പോയത് എന്താണെന്ന് സ്റ്റെല്ലക്ക് ആകെ ഒരു ആശയ കുഴപ്പമുണ്ടാക്കി.. എങ്കിലും പോയി വരുമ്പോൾ അറിയാമല്ലോ എന്ന് കരുതി അവൾ ആ വിഷയം അവിടെ വിട്ടു.

ഏകദേശം ഒരു മണിക്കൂറോട് കൂടിയാണ് ആൽബി തിരികെ വന്നത് , വന്നു കയറുമ്പോൾ അവൻറെ കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു കൂടെ ഒരു ചെറിയ ബൂസ്റ്റിന്റെ ബോട്ടിലും

അവൻ തിരികെ വരുമ്പോൾ സ്റ്റെല്ല ഹാളിൽ തന്നെ ഇരിപ്പുണ്ടായിരുന്നു അവളുടെ തൊട്ടടുത്തായി അന്ന മോളും, രണ്ടുപേരും ഒരേ സമയം ചോദ്യചിഹ്നത്തോടെ ആൽബിൻറെ മുഖത്തേക്ക് നോക്കി.
കുഞ്ഞിൻറെ കയ്യിലേക്ക് ഒരു കിൻഡർ ജോയ് വച്ച് കൊടുത്തശേഷം ആൽബിൻ താൻ കൊണ്ടു വന്ന കവർ നേരെ മേശപ്പുറത്തേക്ക് വച്ചു, ശേഷം ആ ബൂസ്റ്റിന്റെ ബോട്ടിലുമായി അകത്തേക്ക് പോയി.

" ആൽബി ഇതെന്താ..?? "

" അവിടെത്തന്നെ ഇരിക്കാതെ എഴുന്നേറ്റ് നോക്ക് എന്നതാന്ന്.."
അവന്റെ മറുപടി കിട്ടിയതും സ്റ്റെല്ല എഴുന്നേറ്റു വന്ന് കവർ മാറ്റി നോക്കി, അതിൽ ഒരു ഫുൾ ബോട്ടിൽ ബക്കാർഡി ആയിരുന്നു.
ബക്കാഡി ലെമൺ അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫ്ലേവർ ആണ് , കുറച്ചുകാലമായി ആൽബിയുമായി ഒന്നു കൂടിയിട്ട്... അതുകൊണ്ടുതന്നെ സർപ്രൈസ് ആയിട്ട് കൊണ്ടുവന്ന ബോട്ടിൽ അവൾക്ക് കുറച്ച് അധികം സന്തോഷം നൽകി..!!

" ഇതെന്നാ ആൽബി ഒരു ഫുൾ ബോട്ടിൽ ഇന്ന് ആരെങ്കിലും ഗസ്റ്റ് ഉണ്ടോ..?? "

" അതെന്താ നമ്മൾ അടിച്ചാൽ ഇറങ്ങില്ലെ..??" റൂമിൽ നിന്നും ഡ്രസ്സ്

💬 Comments

View all comments