Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
പക്ഷേ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകാതെ നോക്കണം "
അവൾ സ്റ്റെല്ലയുടെ മുന്നിൽ നിന്നു തന്നെ ആൽബിയുടെ മുഖം അടുപ്പിച്ച് അവന്റെ ചുണ്ടിലേക്ക് അമർത്തി ചുംബിച്ചു...!!
ശേഷം വിട്ടു മാറി അകത്തേക്ക് കയറി ഡോർ അടച്ചതും ആൽബിൻ പെട്ടെന്ന് തന്നെ തിരികെ വന്ന് സ്റ്റെല്ലയുടെ കയ്യും പിടിച്ച് മുന്നോട്ട് നടക്കാൻ തുടങ്ങി,
ആടുഗുടിയിൽ നിന്നും തിരികെ വാഹനം ഓടുന്ന സമയം ആൽബിയുടെ മനസ്സാകെ ഇളകി മറിഞ്ഞു കിടക്കുകയായിരുന്നു, സായയുടെ മുഖം അവന്റെ മനസ്സിൽ നിന്നും മായുന്നതേയില്ല, അവളുടെ കാപ്പി നിറമുള്ള കണ്ണുകൾ ,ചന്ദനത്തിന്റെ മണമുള്ള ശരീരം..!!
" ആൽബി..?? "
സ്റ്റെല്ലയുടെ വിളി അവനെ പെട്ടെന്ന് ഉണർത്തി.
" ആം പറ പെണ്ണേ..?? "
" നമ്മൾ പ്ലാൻ ചെയ്ത് പോയതു പോലെ അല്ലല്ലോ അവിടെ നടന്നത്, ആ പെണ്ണിനെ കണ്ടപ്പോൾ പിന്നെ നിനക്ക് ഉള്ളിലേക്ക് വരാൻ തോന്നിയില്ല അല്ലേ..?? "
" അങ്ങനെയൊന്നുമില്ല നിന്നെ ഡിസ്റ്റർബ് ചെയ്യേണ്ട നീ ഒന്ന് ആസ്വദിച്ചോട്ടെ എന്ന് കരുതി "
" ഓ പിന്നെ അവളെ കണ്ടപ്പോൾ പിന്നെ നിനക്ക് അകത്തേക്ക് വരാൻ തോന്നിയില്ല അതല്ലേ കാര്യം..?? "
സ്റ്റെല്ലയുടെ മുഖത്തെ കുശുമ്പ് ആൽബിയിൽ ചിരി പടർത്തി തുടങ്ങിയിരുന്നു,
" ഹാ അങ്ങനെയും പറയാം, അതെന്താ എനിക്ക് ഒരു എന്റർടൈൻമെന്റ് ഒക്കെ വേണ്ടേ..?? "
ആൽബിയും വിട്ട് കൊടുത്തില്ല.
" അവളെ അങ്ങ് ബോധിച്ചു എന്ന് തോന്നുന്നുണ്ടല്ലോ..?? "
പെണ്ണിൻറെ സംസാരത്തിലെ കുശുമ്പ് ആൽബി കാര്യമാക്കിയില്ല,
" പോട്ടടി കാര്യമാക്കണ്ട നമുക്ക് ഇനിയും സമയം ഉണ്ടല്ലോ "
ആൽബിയുടെ മറുപടി
💬 Comments
View all comments