0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 16.2K

കിട്ടിയതും സ്റ്റെല്ല പിന്നീട് ഒന്നും മിണ്ടാതെ പുറം ഗ്ലാസ്സിലൂടെ കാഴ്ചകൾ നോക്കിക്കൊണ്ട് നിന്നു,
പെട്ടെന്ന് എന്തോ ഓർത്തത് പോലെ മടിവാള എത്തിയതും ആൽബിൻ മാരുതി നഗറിലേക്ക് വാഹനം ഓടിച്ചു,
" ഇതെങ്ങോട്ടാ പോകുന്നത് ആൽബി..?? " സ്റ്റെല്ല പെട്ടെന്ന് കാര്യം മനസ്സിലാകാതെ അവനെ നോക്കി,

" അതോ ആ മാധവ് കുറച്ച് സാധനം ചോദിച്ചിട്ടുണ്ട് ഞാനാ സജിനെ കണ്ട് ഒന്ന് സംസാരിച്ചു നോക്കട്ടെ "

"എന്റെ ആൽബി ഈ ആവശ്യമില്ലാത്ത വള്ളി പിടിക്കുന്നത് എന്തിനാണ്..??"

" സീൻ ഒന്നുമില്ലടി, നാളെ അവര് പോകും പിന്നെ നമ്മൾ കാണുക പോലും ഇല്ല " ഏകദേശം 10 മിനിറ്റ് കൂടി ഓടിയതും സജിന്റെ പിജിക്ക് താഴെ ആൽബിന്റെ കാർ സൈഡായി നിന്നു.

അവൻ ഫോൺ വിളിച്ച ഉടനെ തന്നെ സജിൻ താഴേക്ക് ഇറങ്ങിവന്നു
" നീ ഇവിടെ ഇരിക്ക് ഞാൻ ഇപ്പോൾ വരാം " സ്റ്റെല്ലയെ കാറിൽ ഇരുത്തി ആൽബിൻ നേരെ സജിനോട് സംസാരിക്കാനായി പോയി,
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അവിടേക്ക് മറ്റൊരാൾ കൂടി നടന്നു വന്ന് കയറി,
ആ പയ്യനെ കണ്ടതും ആൽബിയുടെ നെഞ്ചിൽ കൂടി ഒരു മിന്നൽ പിണർ കടന്ന് പോയി, ഈ സമയം ആ പയ്യൻ അങ്ങോട്ടേക്ക് വരും എന്ന് സജിനും തീരെ പ്രതീക്ഷിച്ചിരുന്നില്ല,
ആൽബിൻ പെട്ടെന്ന് തിരിഞ്ഞു നോക്കിയതും സ്റ്റെല്ല കാറിൽ തന്നെ ഇരിക്കുന്നുണ്ട് ,
അവൾ ഈ പയ്യനെ കണ്ടിട്ട് ഉണ്ടാവരുത് എന്ന് അവൻ മനസ്സുകൊണ്ട് വല്ലാതെ ആഗ്രഹിച്ചു.

വിധി മറ്റൊന്നായിരുന്നു, കുറേ നേരമായി ആൽബിയെ കാണാത്തതുകൊണ്ടാവണം സ്റ്റെല്ല പുറത്തേക്ക് നോക്കിയതും ആ

💬 Comments

View all comments