0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 14.9K

പിടിച്ച് നെറ്റിയിലേക്ക് അമർത്തി ചുംബിച്ചു...!!

" ആൽബി , അപ്പോൾ നമ്മൾ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും എല്ലാ കാര്യങ്ങളും ഷെയർ ചെയ്യണമെന്ന് ഉറപ്പല്ലേ, ഇനി നീയായിട്ട് ഒന്നും മറച്ച് വക്കില്ല എന്ന് എനിക്കും വിശ്വസിക്കാമല്ലോ അല്ലേ..?? "

" അതെന്നാ ഡി അങ്ങനെ ഒരു വർത്തമാനം, ഞാൻ അങ്ങനെ എന്തെങ്കിലും ചെയ്തു നീ കണ്ടോ..?? "
ആൽബിയുടെ ചോദ്യത്തിന് തന്റെ സംശയങ്ങൾ പൂർത്തീകരിക്കാൻ ഉള്ള സമയമായി എന്ന് സ്റ്റെല്ലക്ക് മനസ്സിലായി.

" ശരിക്ക് ആലോചിച്ചു നോക്ക് എന്നോട് പറയാതെ നീ എന്തെങ്കിലും കീപ്പ് ചെയ്യുന്നുണ്ടോ എന്ന്..?? "
അവളുടെ ചോദ്യത്തിന് ആൽബിക്ക് പെട്ടെന്ന് എന്താണ് ഉത്തരം പറയേണ്ടത് എന്ന് മനസ്സിലായില്ല.

" അതിപ്പോ നീ അറിയാണ്ട് ഞാൻ എന്താ വച്ചുകൊണ്ടിരിക്കുന്നത്, ഇനി എനിക്ക് വേറെ ഏതെങ്കിലും പെണ്ണ് ഉണ്ട് എന്നാണോ..?? "

" എൻറെ ആൽബി ഞാൻ ചുമ്മാ ദേഷ്യം പിടിക്കും കേട്ടോ നീ ശരിക്കും ആലോചിച്ചു നോക്ക് നീയും ഞാനും ശിവയും എല്ലാം ഉൾപ്പെട്ട കാര്യം തന്നെയാണ്.."
അവൾ പതിയെ അവനൊരു സൂചന കൂടി കൊടുത്തു, .ആൽബി കുറച്ച് സമയം കൂടി ചിന്താവിഷ്ടനായി അവിടെ തന്നെയിരുന്നു പിന്നെ അവൻറെ കണ്ണുകൾ പതിയെ വിടർന്നു വന്നു,
ചുണ്ടിലേക്ക് ഒരു ചമ്മിയ ചിരി വന്നു അവന് കാര്യം മനസ്സിലായി എന്ന് അവൾക്ക് കൃത്യമായി മനസ്സിലായി.

" എടി ഒരു കാര്യം പറയാൻ വിട്ടുപോയി.."

" ആ പറ പോരട്ടെ എല്ലാം പോരട്ടെ.." മൂന്നാമത്തെ ഗ്ലാസ് കുടിച്ചു തീർത്ത് അവൾ വീണ്ടും ഒഴിക്കാൻ തുടങ്ങിയിരുന്നു,
ആൽബിയുടെ ഫോൺ എടുത്ത് അന്ന

💬 Comments

View all comments