0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 15.5K

കയറിയിരുന്ന് അവൾ ഒരു കൊഞ്ചലോടെ സംസാരിച്ചുകൊണ്ടിരുന്നു.

" ദേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത് ഇപ്പൊ വേണേൽ വന്ന് കൂട്ടി ക്കൊണ്ടു പോരാൻ എനിക്കറിയാം, നീയായിട്ട് വേണ്ട എന്ന് പറഞ്ഞിട്ടാണ് ഞാൻ ഡിസ്റ്റൻസ് ഇടുന്നത് "

" എനിക്കറിയാം പൊന്നേ ചുമ്മാ പറഞ്ഞതല്ലേ, എന്തായാലും വലിയ കുഴപ്പമില്ലാതെ കാര്യങ്ങളൊക്കെ പോകുന്നുണ്ട്, നീയെന്നാ ഇനി ഇങ്ങോട്ട്..?? "

" ഈ ആഴ്ച കഴിയും.."

" ആണോ എങ്കിൽ വന്നിട്ട് വിളിക്ക് "
അവളുടെ സംസാരത്തിൽ ശിവയെ കാണാനുള്ള എല്ലാ കൊതിയും നിറഞ്ഞു നിന്നിരുന്നു.

" വന്നിട്ടെ വിളിക്കാൻ പറ്റുകയുള്ളൂ അതിനു മുന്നേ വിളിച്ചു കൂടെ..?? "

" വലിയ തിരക്ക് ഉള്ള ആളല്ലേ സമയം കിട്ടുമ്പോൾ വിളിക്ക്, നമുക്ക് സംസാരിക്കാം " രണ്ടു പേരും പഴയ പ്രണയത്തോടെയുള്ള സല്ലാപങ്ങളിൽ ഏർപ്പെട്ട് വീണ്ടും അടുക്കാൻ തുടങ്ങിയിരുന്നു,

കുറച്ചുസമയം കൂടി പരസ്പരം വിശേഷങ്ങൾ എല്ലാം പങ്കുവെച്ച ശേഷം അവൾ കോൾ കട്ട് ചെയ്തു,
തിരികെ വീട്ടിലേക്ക് സ്കൂട്ടി ഓടിക്കുമ്പോഴും അവളുടെ മുഖത്ത് കഴിഞ്ഞ് പോയ സംഭാഷണങ്ങൾ ഓർത്ത് ഒരു ചെറിയ ചിരി ഉണ്ടായിരുന്നു.
ഒരാഴ്ച കൂടി കഴിഞ്ഞാൽ ശിവയെ കാണാം എന്തായാലും ആൽബി പറഞ്ഞ കാര്യങ്ങൾ പെട്ടെന്ന് അവനോട് പങ്കുവെക്കാൻ കഴിയില്ല,
കുറച്ചു സമയം എടുത്ത് എല്ലാ കാര്യങ്ങളും ഒന്ന് അവതരിപ്പിച്ച ശേഷം ആൽബിയുടെ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണം,
എല്ലാം ആലോചിച്ചപ്പോൾ അവൾക്ക് ശരീരം ആകെ കോരിത്തരിക്കുന്നതു പോലെ തോന്നി.

അന്നത്തെ ദിവസം അവൾ പതിവിലും നേരത്തെ എത്തിയെങ്കിലും ഡേ കെയറിൽ അറിയുന്ന ഒരു സ്ത്രീയുമായി കുറച്ചു അധിക നേരം സംസാരിച്ചു നിന്നു

💬 Comments

View all comments