0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 15.5K

, 5.30 PM നു അടുത്ത് അപ്പാർട്മെന്റിൽ എത്തിയപ്പോഴും ആൽബി വന്നിട്ടുണ്ടായിരുന്നില്ല
ഡേ കെയറിൽ നിന്നും കുഞ്ഞിനെ ലേറ്റായി കൂട്ടിയിട്ടുണ്ടായിരുന്നതിനാൽ ആദ്യമേ തന്നെ അവളുടെ കാര്യങ്ങൾ എല്ലാം നോക്കിയ ശേഷം ചെറിയൊരു കാപ്പിയും കുടിച്ച് സ്റ്റെല്ല കുഞ്ഞിനെയും എടുത്ത് നടക്കാൻ ഇറങ്ങി.

ഇലക്ട്രോണിക് സിറ്റിയുടെ തെരിവുകളിൽ ആ സമയം ആളും ബഹളവും വളരെ കുറവായിരുന്നു, വഴിയോരം ചേർന്ന് അവൾ കുഞ്ഞിനെയും കൊണ്ട് മുന്നോട്ട് നടന്നു. വല്ലാത്ത ഉന്മേഷം തോന്നുന്ന സമയം ആൽബിയെയും തന്റെ കാമുകനെയും ഒരുപോലെ അടുപ്പിച്ചു നിർത്തുന്ന സമയം.

എത്ര നാൾ ഇതു പോലെ മുന്നോട്ട് പോകും എന്നറിയില്ല, ആൽബിക്ക് പേപ്പേഴ്സ് എല്ലാം റെഡി ആവുകയാണെങ്കിൽ കുറച്ചു നാൾ കൂടി കഴിഞ്ഞാൽ ബാംഗ്ലൂർ വിട്ടു പോകേണ്ടി വരും.
അത് ആലോചിക്കുമ്പോൾ ഇപ്പോഴും അവളുടെ ഉള്ളിൽ ഒരു വിഷമമാണ് 'എന്തായാലും ആൽബി എക്സാം ഒക്കെ അറ്റൻഡ് ചെയ്യുന്നതല്ലേ ഉള്ളൂ എവിടെ വരെ പോകുമെന്ന് നോക്കാം '
മനസ്സ് സ്വതന്ത്രമായത് കൊണ്ടാവാം വൈകുന്നേരത്തെ പ്രകൃതി കാഴ്ച്ചയിൽ അവളുടെ ശ്രെദ്ധ ഉടക്കി , സായാഹ്നം എത്തുമ്പോൾ ആകാശം പോലെ മനോഹരമായ മറ്റൊന്നില്ല.
ചുവപ്പ്, സുവർണ്ണം, മഞ്ഞ, കറുപ്പ് എന്നിങ്ങനെ നിറങ്ങൾ ഒന്നു ചേർന്ന് വരച്ച ചിത്രമാണ് സന്ധ്യക്ക് മുന്നേയുള്ള ആകാശം ,
സൂര്യൻ അസ്തമിക്കുമ്പോൾ കിഴക്ക് മങ്ങിയിരിക്കും, പടിഞ്ഞാറ് അഗ്നിരംഗങ്ങളായി ആകാശം ദഹിക്കുന്നതുപോലെ തോന്നും. വാക്കുകളാൽ പൂർണ്ണമായി വിവരിക്കാനാവാത്ത ഭാവമുണ്ട് ആ സമയത്ത് ,

കൂടണയാൻ പോവുന്ന പക്ഷികളുടെ ശബ്ദവും കൂട്ടുകെട്ട് ആയുള്ള പറക്കലും , അകലെ ചെന്നിറമായ മേഘങ്ങൾ എല്ലാം ചേർന്ന് പോസിറ്റീവ് വൈബിന്റെ ഒരു സ്വപ്നലോകം സൃഷ്ടിക്കുന്നു

💬 Comments

View all comments