Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
കുഴപ്പമില്ലായിരുന്നു ഇറ്റ് വാസ് ഫൈൻ..!! "
" ആൽബി എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു..?? "
ചെറിയ മുഖവുരയോടെ സ്റ്റെല്ല സംസാരിച്ചു തുടങ്ങി.
" എന്താ..?? "
" അത് ശിവ ഈ ശനിയാഴ്ച രാവിലെ ഇവിടെ എത്തുമെന്ന് പറഞ്ഞിട്ടുണ്ട് , അപ്പോൾ എന്നെ കാണണം എന്നൊരു ആഗ്രഹം പറഞ്ഞു എന്താ ചെയ്യേണ്ടത്..?? "
" ഓ കാമുകൻ വിളിച്ചിരുന്നു, അതിന്റെ എക്സൈറ്റ്മെന്റ് ആയിരുന്നോ ഇപ്പോ കണ്ടത്..?? "
" എന്റെ ആൽബി തമാശ കളഞ്ഞിട്ട് കാര്യം പറ, ശിവക്ക് ഞായറാഴ്ച വൈകുന്നേരം തിരിച്ചു പോകണം എന്നാ പറയുന്നേ , എന്താ ചെയ്യാ നീ പറ..??
" നീ ടെൻഷൻ അടിക്കല്ലെ പെണ്ണെ, എന്തായാലും ഞായറാഴ്ച വൈകുന്നേരം വരെ സമയമില്ലേ നമുക്ക് ആലോചിക്കാം.."
ആൽബി അലക്ഷ്യമായി മറുപടി തന്നത് പോലെ ആണ് സ്റ്റെല്ലക്ക് തോന്നിയത്,
അത് കൊണ്ട് തന്നെ അവനോട് സംസാരിക്കുമ്പോൾ തന്റെ കൈവിരലുകൾ ഞൊടിച്ചു കൊണ്ട് അവൾ തന്റെ മാനസിക സമ്മർദ്ദം അവനെ അറിയിക്കാൻ ശ്രെമിച്ചു.
കുറച്ചു നാൾ കൂടിയാണ് ശിവയെ മീറ്റ് ചെയ്യാൻ പോകുന്നത് അതിന്റെ ടെൻഷനും എക്സൈറ്റ്മെന്റും അവളുടെ ഉള്ളിൽ നല്ലത് പോലെ ഉണ്ടായിരുന്നു,
അതേ സമയം ആൽബി വളരെ കൂളായിട്ട് ആണ് ആ വിഷയം സംസാരിക്കുന്നതും കൈകാര്യം ചെയ്യുന്നതും ,
ആൽബിയെ ഈ കാര്യത്തിൽ തനിക്ക് നിർബന്ധിക്കാൻ കഴിയില്ല പക്ഷേ ശിവയുടെ സൈഡിലേക്ക് വരുമ്പോൾ സമയത്തിന്റെ പ്രശ്നം എത്രത്തോളം ഇമ്പോർടന്റ് ആണെന്നും അവൾക്ക് അറിയാമായിരുന്നു.
രാത്രി കിടക്കുന്നതിനു മുന്നായി ഫോൺ എടുത്തു നോക്കിയപ്പോൾ ശിവയുടെ ഫോണിൽ നിന്നും മെസ്സേജ് വന്നു കിടപ്പുണ്ട്, സ്റ്റെല്ല
💬 Comments
View all comments