Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
വാട്സ് അപ്പ് തുറന്നു നോക്കിയതും വീണ്ടും സമയം ചോദിച്ചുകൊണ്ടുള്ള മെസ്സേജ് തന്നെയാണ്.
അവൾ പറയാമെന്ന് മാത്രം മറുപടി നൽകി ഫോൺ എടുത്തു വച്ച് തിരികെ ആൽബിയുടെ അടുത്തേക്ക് എത്തി,
അതേ സമയം ആൽബി മുന്നോട്ടുള്ള എക്സാമിന്റെ കാര്യങ്ങളെ പ്പറ്റി കാര്യമായി എന്തോ ചെയ്യുകയായിരുന്നു.
" എടി നീ അവിടെ ഇരുന്നേ കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.."
സ്റ്റെല്ല അടുത്തേക്ക് വന്നതും ആൽബി അവളെ പിടിച്ചിരുത്തി.
" എന്താ ആൽബി..?? "
ആൽബിയുടെ പെട്ടെന്ന് ഉള്ള പെരുമാറ്റത്തിന്റെ കാരണം അവൾക്ക് മനസിലായില്ല, അവൻ എന്താണ് പറയാൻ പോകുന്നതിനെ പറ്റി യാതൊരു ഐഡിയയും ഇല്ലാതെ അവൾ ആൽബിയുടെ അടുത്തു പോയിരുന്നു.
" ഞാൻ പറഞ്ഞില്ലേ എക്സാമിന്റെ കാര്യം..?? ബോസ്സ് മെയിൽ അയച്ചിരുന്നു, ഈ വരുന്ന ചൊവ്വാഴ്ച്ച ആണ് എക്സാം സ്കെഡ്യൂൾ ചെയ്തിരിക്കുന്നത്, കോപ്പ് ഇത്ര പെട്ടെന്ന് അവർ സമയം അറിയിക്കും എന്ന് ഞാൻ തീരെ കരുതിയില്ല, എനിക്ക് പ്രീപെയ്ഡ് ആവാൻ ഒട്ടും സമയമില്ല "
ആൽബിൻ ലാപ്പിൽ എന്തൊക്കെയോ ഫയൽസ് ഓടിച്ചു നോക്കി കൊണ്ടിരുന്നു.
" അതെന്താ.. ആൽബി ഇത്ര പെട്ടെന്ന് ഡേറ്റ് അയച്ചത്..?? "
ആൽബിയെ പോലെ സ്റ്റെല്ലയും അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല.
" ഇനി അതും പറഞ്ഞിരുന്നിട്ട് കാര്യമില്ല പെണ്ണേ, നീ എന്നെ വേഗം ഹെല്പ് ചെയ്തെ, ഞാൻ നിനക്ക് കുറച്ചു ഫയൽസ് മെയിൽ ചെയ്തിട്ടുണ്ട് അതൊക്കേ ഒന്ന് ഓടിച്ചു നോക്കിക്കേ "
ആൽബിയുടെ തിരക്കും പരവേശവും കണ്ടതും അവൾ ചോദിക്കാനും പറയാനും വന്ന കാര്യം അപ്പാടെ വിഴുങ്ങി.
ഈ സമയം അവനോട് ഇതിനെപ്പറ്റി ചോദിച്ചാൽ ശരിയാവില്ല
💬 Comments
View all comments