Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
കയറിയതും അവന്റെ സെക്യൂരിറ്റി ഗാർഡ്സ് വന്ന് ഡോർ തുറന്നു കൊടുത്തു, ശിവ അതു പോലെ തന്നെ നടന്നു കയറി രണ്ടാം നിലയിൽ എത്തിയതും, അവിടെ സ്വാമിയും ഭഗത്തും ഉണ്ടായിരുന്നു.
ശിവ വന്ന് കയറിയതും രണ്ട് പേരും ഒരുമിച്ച് എഴുനേറ്റു, അവൻ രണ്ടു പേരെയും വിഷ് ചെയ്ത ശേഷം നേരെ പോയി അലമാരയിൽ നിന്നും ഒരു ജാക്ക് ഡാനിയേലിന്റെ ബോട്ടിൽ പുറത്തേക്ക് എടുത്തു,
" സ്വാമി ഒഴിക്കട്ടെ..?? "
" വേണ്ട ശിവ മദ്യം വിഷമാണ് "
" സ്വാമി രണ്ടും കൂടി വേണോ..?? "
ചിരിച്ചു കൊണ്ട് ശിവ രണ്ട് ഗ്ലാസിലേക്ക് മദ്യം പകർന്നു, ശേഷം ഒരു ഗ്ലാസ് സ്വാമിക്ക് കൈ മാറിയതും സ്വാമിയും ചിരിച്ചു കൊണ്ട് അത് വാങ്ങി, പരസ്പരം ഒന്ന് മുട്ടിച്ചതും രണ്ട് പേരും സിപ്പ് എടുത്ത് തുടങ്ങി.
" എന്താ ഇൻഫർമേഷൻ ഉണ്ട് എന്ന് പറഞ്ഞത്..?? "
" ചേട്ടാ മലേഷ്യയിലെ പ്രശ്നങ്ങൾ ഏകദേശം തീർന്നിട്ടുണ്ട് എന്ന് തോന്നുന്നു "
" അതെന്താ അങ്ങനെ തോന്നാൻ..?? "
ശിവ സംശയത്തോടെ രണ്ട് പേരെയും മാറി മാറി നോക്കി
" ശിവ, മെലാക്കയിൽ നിന്നും നമ്മുടെ ആൾക്കാർ വിളിച്ചിരുന്നു അവിടെ നിന്നും സാം ബ്രദർസിന്റെ ഗ്യാങ്ങ് പൂർണമായും പിന്മാറി എന്നാണ് പറയുന്നത്, മാത്രമല്ല ജോർജ് ടൗണിൽ ഫിദാൻ ഗ്രൂപ്പ് ഒതുങ്ങിയിരിക്കുന്നു, "
ഇത്തവണ മറുപടി കൊടുത്തത് സ്വാമി ആണ്, ഒന്ന് നിർത്തിയതിന് ശേഷം സ്വാമി വീണ്ടും തുടർന്നു..
" എനിക്ക് തോന്നുന്നത്, ലാസ്റ്റ് ടൈം അവർ നമ്മുടെ പ്രോപ്പർട്ടികൾ അടിച്ചു തകർത്തതിനു ശേഷം, നമ്മൾ
💬 Comments
View all comments