0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 16K

തിരിച്ച് ഒന്നും തന്നെ ചെയ്തിട്ടില്ലാലോ..?? ചിലപ്പോൾ അതൊക്കെ കൊണ്ടാവാം "
അതേ സമയം ഗ്ലാസ്സിലേക്ക് വീണ്ടും മദ്യം നിറച്ച് ശിവ, സ്വാമിയുടെ അരികത്തായി വന്നിരുന്നു.

സംസാരത്തിനിടയിലും അവർ രണ്ടുപേരും ടിവിയിൽ ഡിസ്കവറി ചാനലിൽ നടക്കുന്ന ഒരു പ്രോഗ്രാമിലേക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ഏതോ ആഫ്രിക്കൻ വനാന്തരങ്ങളിലെ ഒരു വേട്ടയാടലിന്റെ ദൃശ്യമാണ് അതിൽ ഓടിക്കൊണ്ടിരുന്നത്,

" ചേട്ടാ ഞാൻ ചുമ്മാ പറയുന്നതല്ല നമ്മുടെ ആൾക്കാർ കൺഫോം ചെയ്തിരിക്കുകയാണ് അവർ തിരിച്ചു പോയിട്ടുണ്ട് എന്ന്.."
വീണ്ടും ഭഗത്ത് സംസാരിച്ചു തുടങ്ങി

" എങ്ങനെ ഉറപ്പിക്കാൻ പറ്റും ഭഗത്ത് ..?? "
ശിവ ടിവിയിൽ നിന്നും കണ്ണ് എടുക്കുന്നില്ല.

" ചേട്ടന്റെ നിർദേശ പ്രകാരം നമ്മുടെ ആൾക്കാർ അവരെ വാച്ച് ചെയ്യുന്നുണ്ടായിരുന്നു, കുറച്ചു നാൾ മുമ്പ് ഏതോ ഒരു പയ്യനെയും അവന്റെ ഭാര്യയെയും ഇവർ പിടിച്ചു കൊണ്ട് പോയിരുന്നു , അതൊരു കിഡ്നാപ്പിംഗ് ആയിട്ടായിരുന്നു പോലീസ് ഫയൽ ചെയ്തത് പക്ഷേ.."

" പക്ഷേ..?? "

"അവന്മാർ ആ പെണ്ണിനെ തീർത്തു കളഞ്ഞു, ഏതോ ഓവൂ ചാലിൽ നിന്നാ ബോഡി കിട്ടിയത്, പോലീസ് കേസെടുത്തു , അതിനു ശേഷം അവരുടെ ഭാഗത്തു നിന്ന് പൊതു ജനങ്ങൾക്കോ നമ്മൾക്കോ അല്ലെങ്കിൽ മറ്റാർക്കും പ്രശ്നം ഉണ്ടാകുന്ന രീതിയിൽ കുഴപ്പങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.."
ഭഗത്ത് ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു

" പിന്നെ മലേഷ്യയിൽ അവരുടെ സാന്നിധ്യം ഉണ്ടെന്ന് നമ്മൾ വിചാരിക്കുന്ന പ്രദേശങ്ങളിൽ എല്ലാം ഗ്യാങ്ങ് ആക്ടിവിറ്റി പറ്റെ കുറഞ്ഞതും എല്ലാം വച്ചുനോക്കുമ്പോൾ അവർ തിരിച്ചു പോയിട്ടുണ്ടാവാനാണ് സാധ്യത "

ഭഗത്ത് പറഞ്ഞു നിർത്തിയതും ശിവ കുടിച്ചു തീർത്ത

💬 Comments

View all comments