Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
നെഞ്ചിടിപ്പോടെ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു, ഓഫീസിന്റെ ആറാം നിലയിലുള്ള, ഏകദേശം 50 പേർക്ക് ഒരുമിച്ച് മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ പറ്റുന്ന ഒരു ഹാളിലേക്കാണ് അവർ 15 പേരും പോയത്,
അവിടെ എല്ലാവർക്കും ഒരു ചെയറും ടേബിളും അതിനു മുന്നിലായി ഒരു സിസ്റ്റവും ഉണ്ട്,
സിസ്റ്റത്തിനു മുന്നിൽ വെബ് ക്യാം ആക്റ്റീവ് ആക്കിയിരിക്കുന്നു , റൂമിൽ രണ്ട് ക്യാമറകൾ വേറെയും അതിനു പുറമേ ഒരാൾ അവിടെ ഇൻ ചാർജും ഉണ്ട്.
വന്നിരിക്കുന്ന വ്യക്തി പുറത്തുനിന്നും വന്നിരിക്കുന്നതാണ് ആളെ ഇവിടെ കണ്ടു പരിചയം ഇല്ല,
" സോ ഗയ്സ് മൈ സെൽഫ് ഗോകുൽ നിങ്ങൾ ഇവിടെ ഫോർട്ടി ഫൈവ് മിനിറ്റ്സ് എക്സാം അറ്റൻഡ് ചെയ്യുമ്പോൾ ഞാനാണ് കൂടെ ഉണ്ടാവുക , ഏതെങ്കിലും പോർഷനിൽ എന്തെങ്കിലും ഡൗട്ടോ കാര്യങ്ങളോ ഉണ്ടെങ്കിൽ നിങ്ങൾക്ക് അപ്പോൾ തന്നെ എന്നെ അപ്പ്രൊച്ച് ചെയ്യാം "
ആൾ ഒന്ന് നിർത്തി പിന്നെ അവർക്കിടയിലേക്ക് നടന്നു വന്നു.
" 45 മിനിറ്റ് ആണ് നിങ്ങളുടെ ടോട്ടൽ എക്സാം വരുന്നത്, ആരും 45 മിനിറ്റിലും കൂടുതൽ സമയം എടുക്കാൻ പാടുള്ളതല്ല അതുപോലെ ടോട്ടൽ 4 സെക്ഷൻ ഉണ്ടാവും ടെൻ ടെൻ ടെൻഡ് പ്ലസ് ഫിഫ്റ്റീൻ സോ ആർ വി ക്ലിയർ ടു ഗോ..??
" യെസ് ഗോകുൽ "
അവർ ഒരേ സ്വരത്തിൽ മറുപടി പറഞ്ഞു.
" ഒക്കേ, എല്ലാവരും അവരുടെ വർക്ക് മെയിലിൽ ലോഗിൻ ചെയ്യുക, ഇപ്പോൾ നിങ്ങൾക്ക് ഒരു ലിങ്ക് റിസീവ് ആകും , അതിൽ കയറിയ ശേഷം നിങ്ങളുടെ ലോഗിൻ ഐഡിയും പാസ്സ്‌വേർഡും കൊടുത്തതിനു ശേഷം
💬 Comments
View all comments