Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
ആരെയാണാവോ..?? "
പെണ്ണിന്റെ കൊഞ്ചലോടെയുള്ള ചോദ്യം.
" അതൊക്കെയുണ്ട് കൂട്ടിക്കൊണ്ടു വരാൻ ഞാൻ തയ്യാറാണ് പക്ഷേ വരാൻ അവൾ തയ്യാറല്ല "
ശിവ തന്നെയാണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായതും പെണ്ണ് ഒരു പുഞ്ചിരിയോടെ അവളുടെ ചാടി കിടക്കുന്ന മുടി ഇഴകൾ പുറകിലേക്ക് മാടി വെച്ചു കൊണ്ടിരുന്നു,
" സമയമായിട്ടില്ല ശിവ നമുക്ക് നോക്കാം "
" ആ നോക്കാം എന്ന് പറഞ്ഞല്ലോ അതുമതി "
സ്റ്റെല്ലയോട് നല്ല രീതിയിൽ സംസാരിക്കുന്നുണ്ടെങ്കിലും ശിവയുടെ മനസ്സിൽ ചില കാര്യങ്ങൾ കലങ്ങി മറിഞ്ഞ് കിടപ്പുണ്ടായിരുന്നു, അവളോട് അതൊന്ന് സംസാരിച്ചു ക്ലിയർ ചെയ്യാനായി അവൻ ഒരു തുടക്കമിട്ടു
" പെണ്ണേ ഇപ്പോൾ ഫ്രീയാണോ ഒരു കാര്യം പറയാനുണ്ടായിരുന്നു..?? "
" എന്താ ശിവ..?? "
" അത്ര ഇംപോർട്ടൻറ് ആയിട്ടുള്ള കാര്യമൊന്നുമല്ല എന്നാലും നിന്നോട് ഒന്ന് സംസാരിക്കാം എന്ന് കരുതി "
" ആ പറഞ്ഞോ ഞാൻ ഫ്രീയാണ്.." സ്റ്റെല്ലയിലും ആകാംക്ഷ മൊട്ടിട്ടു തുടങ്ങിയിട്ടുണ്ടായിരുന്നു,
" എടി കഴിഞ്ഞ ദിവസം ഞാൻ നിന്റെ വീട്ടിൽ വന്നില്ലായിരുന്നൊ, അപ്പോൾ ആൽബി..."
" ശിവ സോറി, ആൽബി വന്നു എന്ന് തോന്നുന്നു ഞാൻ പിന്നെ വിളിക്കാം കേട്ടോ " സ്റ്റെല്ല കൈ വീശി കാണിച്ച് പെട്ടെന്ന് തന്നെ കോൾ കട്ട് ചെയ്തു,
ആൽബി പുറത്തുണ്ട് എന്ന് മനസ്സിലായതും അവൾ വേഗം പോയി ഡോർ തുറന്നു കൊടുത്തു.
" ആൽബി ആൽബി.. കൺഗ്രാറ്റ്സ് "
ഡോർ തുറന്നതും സ്റ്റെല്ല ആൽബിയെ കെട്ടിപ്പിടിച്ചു, അവളെ തിരികെ കെട്ടിപ്പിടിച്ച് കൊണ്ട് അതേ പോലെ തന്നെ പുറകോട്ട് നടന്ന് ആൽബി ഹാളിലേക്ക്
💬 Comments
View all comments