0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 16.1K

കൊണ്ടിരുന്നു.

" ആൽബി ഞാനും മോളും നടക്കാൻ പോകുവാ കേട്ടോ.."
സ്റ്റെല്ലയുടെ ശബ്ദം കേട്ടതും മറുപടിയായി ആൽബി ഒന്നും മൂളുക മാത്രമാണ് ചെയ്തത്,

" ആൽബി.??"
മറുപടിയൊന്നും കിട്ടാത്തതു കൊണ്ടാവണം അവൾ ഒന്നുകൂടി പേര് വിളിച്ചു,

" ആ പോയിട്ട് വാ പെണ്ണെ ഞാനിവിടെ ഉണ്ടാവും "
ഇത്തവണ മറുപടി കൊടുത്തതും കുറച്ച് നിമിഷങ്ങൾക്കകം ഡോർ അടയുന്ന ശബ്ദം കേട്ടു അവർ രണ്ടുപേരും പോയിട്ടുണ്ട് എന്ന് ആൽബിക്ക് മനസ്സിലായി,
അവൻ ഫോണിൽ മാധവിന്റെ നമ്പർ ഡയൽ ചെയ്ത് ലൗഡ് സ്പീക്കറിലിട്ട് ഫോൺ ബെഡിലേക്ക് വെച്ചു,
റിംഗ് പോവുന്തോറും ശേഷം അവൻ ടെൻഷനോടെ കൈവിരലുകൾ ഞൊടിച്ചു കൊണ്ടിരുന്നു, കുറച്ചു നേരം റിങ് അടിച്ചതും അപ്പുറത്ത് കോൾ കണക്റ്റ് ആയി
" ഹലോ മാധവ് ഹിയർ.."
അപ്പുറത്തുനിന്നും അത്യാവശ്യം ഗാഢമായ ഒരു ശബ്ദം...!!

സ്റ്റെല്ലാ നടത്തം കഴിഞ്ഞ് തിരികെ വരുന്ന സമയം ആൽബി ഹാളിൽ ഇരുന്ന് ഫോണിൽ എന്തോ വീഡിയോ കാണുകയായിരുന്നു, അവൾ അടുത്ത് വന്ന് ഫോണിലേക്ക് എത്തി നോക്കിയതും ഏതോ ഒരു ഗെയിമിങ്ങിന്റെ വീഡിയോ ആയിരുന്നു,
" ഗെയിമിംഗ് ആയിരുന്നൊ ഞാൻ വിചാരിച്ചു.."

" നീ എന്ത് വിചാരിച്ചു..??"
സ്റ്റെല്ലയുടെ ആക്കിയുള്ള നോട്ടം കൊണ്ട് അവനു കാര്യം മനസ്സിലായിരുന്നു, ഒരു ചിരിയോടെ കുഞ്ഞിനെ ആൽബിയുടെ മടിയിലേക്കിരുത്തി സ്റ്റെല്ല നേരെ പോയി ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളം പുറത്തേക്ക് എടുത്തു ,
ശ്വാസം എടുത്ത് വിട്ട് റിലാക്സ് ആയി വെള്ളം കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആൽബി അവളുടെ അടുത്തേക്ക് വന്ന് സ്ലാബിലേക്ക് ചാരിൽ നിന്നു,
" എന്താ ആൽബി, എന്തോ ഉണ്ടല്ലോ..??

💬 Comments

View all comments