0%

Chapter Title : അച്ഛനെയാണെനിക്കിഷ്ടം [ഷജ്നാദേവി]

കണ്ണുനീർ തുടച്ച് കയ്യിലിരുന്ന കത്ത് ചുരുട്ടി അയാളെ കാണിച്ച് പതിഞ്ഞ സ്വരത്തിൽ മിഴിഞ്ഞു.

"ഹ്ം മോള് പുറത്തിറങ്ങി ജയിലിന്റെ ഇടത് വശത്തായി പന നിൽക്കുന്നില്ലേ? അവിടുന്ന് ഒരു കല്ലിൽ ചുരുട്ടി അകത്തേയ്ക്കെറിയ്." അയാൾ സമയം തീരുന്നതിന് മുൻപ്‌ എല്ലാം പറഞ്ഞൊപ്പിച്ച് അകത്തേയ്ക്ക് യാത്രയാവുന്നതും നോക്കി യാത്രയായി.

പുറത്തിറങ്ങിയ നിഷിത ജയിലിന്റെ ഇടത് വശത്ത് വന്ന് എഴുത്ത് കല്ലിൽ പൊതിഞ്ഞ് അപ്പുറത്തേയ്ക്കെറിഞ്ഞ് യാത്രയായി. ഈശ്വരാ അച്ഛന്റെ കയ്യിൽത്തന്നെ കിട്ടിയാൽ മതിയായിരുന്നു.

ഉച്ചയ്ക്ക് ശേഷം എല്ലാവരും പുറത്തിറങ്ങിയതിനൊപ്പം സഹദേവൻ കല്ലിൽ ചുരുട്ടിയ എഴുത്ത് കണ്ടുപിടിച്ച് തണലിൽ മലർന്ന് കിടന്ന് തുറന്നു. അതൊരു വെറും കത്തായിരുന്നില്ല, ഒരു പ്രണലേഖനം തന്നെയായിരുന്നു....യഥാർത്ഥ പ്രണയലേഖനം.

അയാൾ ആകാംക്ഷയോടെ അത് വായിച്ചു,

പ്രിയപ്പെട്ട അച്ഛാ,

അങ്ങിനെയിനി വിളിക്കാമോ എന്നെനിക്കറിയില്ലയെങ്കിലും ശീലിച്ചുപോയി... സുഖമാണോ എന്നും ചോദിക്കുന്നില്ല.‌ അച്ഛന്റെ വേദന എനിക്ക് മനസ്സിലാകും...ഒരുപക്ഷേ എനിക്ക് മാത്രം

ഒരു നിമിഷമെങ്കിലും ആയിരം രാവിന്റെ അനുഭൂതിയാണെന്റെ അച്ഛനെ വേർപ്പെട്ട രാവെനിക്ക്...

എന്റെ പൊന്നേ..,എന്ന് വിളിക്കാമോയെന്നറിയില്ല. എങ്കിലും വിളിച്ചു പോവുന്നുവെന്നാത്മ സ്നേഹത്തിൽ... നോവിൻ ചില്ലയിൽ പൂത്ത ചെത്തിപ്പൂചോപ്പാണെന്റെ പൊന്ന്.

അച്ഛനറിയില്ല, ഞാനെത്ര രാവുറങ്ങിയെന്ന്... എന്റെ മുത്തിനറിയില്ല, ഞാനെത്ര കണ്ണീർ വാർത്തെന്ന്.. പൊട്ടിയ നെഞ്ചുമായ് അച്ഛനുവേണ്ടി നടന്നു‌തളർന്ന പെണ്ണാണ് ഞാൻ. മറുകര തേടി കണ്ണീർക്കയത്തിൽ തുഴഞ്ഞുതളർന്ന അച്ഛന്റെ പെണ്ണാണ് ഞാൻ. എന്റെ സ്വന്തമെന്ന നിനവിൽ പിടയ്ക്കുന്ന മനസ്സുമായ് കാത്തിരിക്കാം ഞാൻ.

നമുക്കീ നാട് വേണ്ട സ്വത്തേ, ദൂരെനാട്ടിൽ ജീവന്റെ പാതിയെ മാറോട് ചേർത്തൊരുനാളെങ്കിലും ഉറങ്ങാതിരിക്കണം.

പറയുന്നത് അവിവേകമാണെങ്കിലെന്റെ ജീവൻ പൊറുക്കുമാറാകണം..,ഗൗതമിക്കൊരുത്തൻ മാല ചാർത്തുന്നെങ്കിൽ അതെന്റെ മനസ്സിൽ പ്രണയത്തിന്റെ ചൂടുപകർന്ന സ്വപ്നദേവനായിരിക്കും. ആ മഞ്ഞച്ചരടിൽ കൊരുക്കാനഭിനിവേശം.

💬 Comments

View all comments