0%

Chapter Title : അച്ഛനെയാണെനിക്കിഷ്ടം [ഷജ്നാദേവി]

ഉറങ്ങിപ്പോയി.

കാലത്ത്, കാത്തിരുന്ന ദിനം വന്നു, അവൾക്ക് ആദ്യരതിയിലേയ്ക്ക് കടക്കുന്നതിലുപരി പുതുജീവിതത്തിലേയ്ക്ക് ചുവടുമാറുന്നതിന്റെയും,ആർക്കും ലഭിക്കാത്ത സൗഭാഗ്യത്തിന്റെയും ആനന്ദത്തിൽ കണ്ണും മുഖവും വിടർന്ന് കൂടുതൽ സുന്ദരിയിരുന്നു.

സർപ്രൈസ് ആയി രണ്ടു സുന്ദരിമാർ വന്ന് അവളെയും സഹദേവനെയും മാറിമാറി‌ നോക്കി.

ഇവൾക്ക് മേയ്ക്കപ്പ് ചെയ്യാനാണോ വന്നതെന്ന ഭാവത്തിൽ അവർ പരസ്പരം നോക്കി നിന്നു. അതവർ സഹദേവനോട്‌ പറയുകയും ചെയ്തു. ആവശ്യമില്ലെങ്കിൽ വേണ്ടെന്ന് പറഞ്ഞെങ്കിലും അവർ അവളുടെ കൈകളിൽ വിരലറ്റം തൊട്ട് കൈത്തണ്ട വരെ മനോഹരിയായ തുലിപ് പുഷപങ്ങളെ മൈലാഞ്ചിയാൽ ആവിഷ്ക്കരിച്ചു. അതു കഴിഞ്ഞ് അവർ പോയപ്പോൾ അവൾ തെല്ലൊന്ന് അഹങ്കരിച്ച് സഹദേവനെ നോക്കി. ഇതുപോലൊരു ചെക്കന് ഞാൻ തന്നെ വേണം. അത്രയ്ക്കും ഹൃദ്യമായി പെരുമാറുന്നൊരുത്തനെ കിട്ടില്ല. എല്ലാത്തിലുമുപരി,വല്ലാത്തൊരു കാന്തികതയാണാ മിഴിയിൽ..,മായികതയാണാ മനസ്സിൽ. നിഷ്കളങ്കതയോളം സൗന്ദര്യം ഒന്നിനുണ്ടെങ്കിൽ അതെന്റെ പഞ്ചാരച്ചെക്കനല്ലേ... അതിനേക്കാൾ സൗന്ദര്യം പൂമുത്തിനില്ലേ?

പുതുവസ്ത്രത്തോടും ആഭരണങ്ങളോടും ഒട്ടും ഭ്രമമില്ലാതിരുന്ന പെൺകൊടി ചെമ്പകച്ചേല വാരിച്ചുറ്റി. കാതിലെ കുഞ്ഞുമണികളൂരി തൂങ്ങിക്കിടക്കുന്ന കമ്മൽ ധരിച്ച്, കഴുത്തിലെ മാലമാറ്റി പുതിയതിട്ട് ജീവിതത്തിലാദ്യമായി കൈയിലും അരയിലും കാലിലും സ്വർണ്ണം ധരിച്ചു. തായ്ലൻഡ് കേരളത്തെ വെല്ലുന്ന ആഭരണപ്രേമികളുടെ നാടാണ്. അവിടെയതൊന്നും പുതിയതായിരുന്നില്ല.

ചെറിയ ചടങ്ങ്. പക്ഷേ ഗൗതമിയ്ക്കത് ജീവിതത്തിലെ വലിയ ചടങ്ങായിരുന്നു. ഇഷ്ട ദൈവത്തിന്റെ മുന്നിലെ ആദ്യത്തെ വരവ് നിഷിദ്ധമാക്കപ്പെട്ടതെന്നവൾ മറന്നുപോയിരുന്നു...അഥവാ ആ കുറ്റം ഏൽക്കാൻ അവൾ മനസ്സാ തയാറായിരുന്നു. ബുദ്ധാചാരപ്രകാരം‌ ഇരുവരും കവിളിൽ ചന്ദനച്ചിത്രം വരച്ച്‌‌ സഹദേവന്റെ തലയിൽ കെട്ടിയ നൂൽ ഗൗതമിയുടെ തലയിൽ കോർത്ത് ഇരുവരും മോതിരം കൈമാറിയതോടെ പാലി ഭാഷയിലുള്ള ശ്ലോകങ്ങളും അവസാനിച്ച് അവർ കൂടിന്നിന്നവരുടെ ആശീർവാദങ്ങൾ ഏറ്റുവാങ്ങി, ബുദ്ധപ്രതിമയിൽ പുഷ്പവൃഷ്ടി നടത്തി. സ്വന്തം റെസ്റ്റോറന്റിൽ നടന്ന ചെറിയ വിരുന്നിൽ പങ്കുചേർന്നു. അതും കഴിഞ്ഞ് ഉച്ചയോടെ പുഴയോരത്തെ ബംഗ്ലാവിലേയ്ക്ക് നീങ്ങി.

ആകെയുണ്ടായിരുന്ന ജോലിക്കാരിയെ അന്നത്തേയ്ക്ക് അവരുടെ ഭർത്താവിനൊപ്പം പറഞ്ഞയക്കുന്നത് കണ്ട് എന്തൊക്കെയാണ് നടക്കാൻ പോകുന്നതെന്ന് ഗൗതമിക്കൊരു പിടിയുമില്ലായിരുന്നു. വരാൻ പോകുന്ന സുഖമുള്ള കീഴടങ്ങലോർത്ത് അവളാകെ വികാരപരവശയായി.

വലിയ ഹാളിൽ ചുമരിൽ ചാരി നിർത്തി ഗൗതമിയുടെ കണ്ണിൽ നോക്കി ഇമവെട്ടാതെ നിന്ന സഹദേവൻ പതിയെ തന്റെ ചുണ്ടുകൾ പെണ്ണിന്റെ ചുണ്ടിൽ ചേർത്തു.

"ഇനിയെന്റെ പെണ്ണായില്ലെ നീ'

"ഹും"

💬 Comments

View all comments