0%

Chapter Title : അച്ഛനെയാണെനിക്കിഷ്ടം [ഷജ്നാദേവി]

മനസ്സിനാണ് സൗന്ദര്യമെന്ന് അവൾ തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു. 'അല്ലെങ്കിലും ന്റെ അച്ഛനെന്താ ഒരു കുറവ്?' എന്തൊരു മാന്യതയാണ് അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ? ശരിക്കും ഒരു ബ്യൂറോക്രാറ്റ് തന്നെ. അച്ഛനാണ് റിയൽ ഹീറോ. അവൾ ചില്ലിട്ട അച്ഛന്റെ ഫോട്ടോയെടുത്ത് നെഞ്ചോടു ചേർത്ത് വിതുമ്പി. ഉറക്കെ കരയണമെന്ന് തോന്നി അവൾക്ക്. "അച്ഛാ ന്റച്ഛനെയാണെനിക്കിഷ്ടം" അവൾ അച്ഛനെ നെഞ്ചോട് ചേർത്ത് കരഞ്ഞുതളർന്നിരുന്നു. Love You too moluu... അച്ഛന്റെ മറുപടിയും അതിനൊപ്പം ചുംബന സ്മൈലിയും കൂടി കണ്ടതോടെ അവൾ ധൃതിപ്പെട്ട് അച്ഛനെ ഫോണിൽ വിളിച്ചു.

"മോളൂ അച്ഛന്റെ കുട്ട്യേ"

"അച്ഛാ എനിക്കച്ഛനെ കാണാൻ തോന്ന്ണൂ'

''അച്ഛൻ ഇന്ന് വരൂന്ന് പറഞ്ഞിര്ന്നല്ലോ, ഇത്തവണ ഒരു മാസമുണ്ടാവും അവിടെ.''

''അതല്ല അച്ഛാ എനിക്കിപ്പോത്തന്നെ കാണാൻ തോന്ന്ണൂന്ന്. എന്താന്നറിയില്ല ന്റച്ചനോട് കൊറേ പറയാന്ണ്ട്

''അച്ഛന്റെ മോള് വല്ല്യേ പെണ്ണായി ഉം.. പിന്നെ ഒരു സന്തോഷവാർത്തയുണ്ട് അച്ഛൻ ബ്രൂണെയിലെ എല്ലാ ബിസിനസ്സും‌ വിറ്റൊഴിച്ചു. തായ്ലന്റിലെ റെസ്റ്റോറന്റും ടൂറിസം ഏജൻസിയും മാത്രമേ ഇനി നോക്കേണ്ടതുള്ളൂ. ഇനിയെന്റെ കുടുംബത്തിനൊപ്പം കൂടുതൽ ചിലവഴിക്കാനൊരു മോഹം''

''ശരിയച്ഛാ ബായ്''

നിഷിത നിലത്തൊന്നുമായിരുന്നില്ല. അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. എങ്ങിനെയാ സന്തോഷമുണ്ടാവാതിരിക്കുന്നേ. ഈ വർഷം മൂന്ന് തവണയാണ് സഹദേവൻ നാട്ടിൽ വന്നത്. മൂന്നു തവണയും കൂടി ആകെ ഏഴു ദിവസമാണ് നാട്ടിൽ നിന്നത്. അപ്പോഴേയ്ക്കും എന്തെങ്കിലുമൊക്കെ കാരണം കൊണ്ട് തിരിച്ച് പോകേണ്ടിവരും. ഒരാഴ്ച്ച കഴിഞ്ഞ് വരാമെന്നൊക്കെ പറയുമെങ്കിലും ഒരിക്കലും അത് നടക്കാറില്ല. അച്ചനൊത്ത് ബ്രൂണെയിൽ രണ്ടു തവണ എല്ലാവരും പോയിരുന്നു. തായ്ലന്റിൽ പോകാമെന്ന് വാക്ക് പറഞ്ഞിരുന്നെങ്കിലും അത് എന്തുകൊണ്ടൊക്കെയോ നടന്നില്ല. മഹാദേവന്റെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലതും വിട്ടുപോയിരുന്നു. ഇപ്പോ ജീവനുതുല്യം സ്നേഹിച്ച സൗമിനിയും വഞ്ചിച്ചുവെന്നറിഞ്ഞാൽ അച്ഛൻ തകർന്നുപോകും. അതൊരിക്കലും സംഭവിച്ചുകൂടാ എന്നും തോന്നുന്നു. ഗൗതമി ആദ്യമായി ഒരു കാര്യത്തിൽ തീരുമാനമെടുക്കാനാവാതെ കുഴങ്ങി.

'മോളൂ രാത്രി ഏഴുമണിക്ക് അച്ഛൻ അവിടെയെത്തും കേട്ടോ' എന്നിട്ടെന്റെ മോളുടെ സങ്കടങ്ങളൊക്കെ അച്ഛനോട് പറഞ്ഞുതീർക്കണം.' അവൾക്ക് പറയാനുള്ളതെന്താണെന്ന് അറിയാനുള്ള അതിയായ ആഗ്രഹത്തിലുള്ള സഹദേവന്റെ മെസേജ് വായിച്ച് അവൾക്ക് കരച്ചിൽ വന്നു. ഇത്ര സ്നേഹമുള്ള അച്ഛനെങ്ങിനെ ഇതുപോലൊരു ഭാര്യയെ കിട്ടി? എങ്ങിനെ ഇതുപോലൊരു മകനുണ്ടായി? അവൾ തിരിഞ്ഞും മറിഞ്ഞും

💬 Comments

View all comments