0%

Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 10 [NEETHU] [Climax]

Author : Neethu Read All Parts 1.8K

കാണുമ്പോളൊക്കെ വാവ ശ്രീയുടെ കയ്യിൽ മുറുക്കെ വിരലമർത്തി .അവർ കാണാതെ വാവ അതെല്ലാം ആസ്വദിച്ചു കൊണ്ടിരുന്നു

1 കിലോമീറ്റർ പെട്ടന്ന് തീർന്നപോലെ തോന്നി അവർക്ക് ...വീടിന്റെ മുന്നിൽ തന്നെ ജോസഫ് ചേട്ടൻ അവരെ പ്രതീകിഷിച്ചു വഴിയിലേക്ക് കണ്ണും നട്ടു നിൽക്കുന്നുണ്ടായിരുന്നു ....

നടന്നാണോ വന്നേ .....ശോ ഭയങ്കര തണുപ്പലെ വണ്ടിയെടുത്തു പോരാൻ മേലായിരുന്നോ ...

ഞങ്ങളെ ...തണുപ്പൊന്നു ആസ്വദിക്കട്ടെ ചേട്ടാ ....

അവടൊന്നും ഇത്ര തണുപ്പില്ലേ ..

ഇല്ല ചേട്ടാ ...അവിടൊക്കെ ചൂടാ ....

പാലക്കാടിന്റെ ചൂടൻ മണ്ണിൽ നിന്നും കോട്ടയത്തിന്റെ തണുപ്പിലേക്ക് വന്നവർക്ക് അത് തികച്ചും പുതുമയുള്ള കാലാവസ്ഥ തന്നെ ...

കയ്യ് കഴുകിയാട്ടെ ......മുറ്റത്തിന്റെ കോണിൽ പുതിയ ബക്കറ്റിൽ വെള്ളം നിറച്ചതിലേക്കു വിരൽ ചൂണ്ടി ജോസഫേട്ടൻ ...മഗ്ഗിൽ നിന്നും വെള്ളമെടുത്തു അവർ കയ്യ് കഴുകി ....വൃത്തിയായി ഒരുക്കിയ തീൻ മേശയിൽ അവർ ഉപവിഷ്ടരായി ...വിഭവങ്ങൾ ഓരോന്നായി അവരുടെ മുന്നിലേക്ക് ആനയിക്കപ്പെട്ടു ......വിഭവ സമൃദ്ധമായ അത്താഴം തന്നെ അവർക്കുമുന്നിൽ നിരത്തപ്പെട്ടു ..മേരി ചേച്ചിയുടെ സ്പെഷ്യൽ പോർക്ക് ഫ്രയും താറാവ് മപ്പാസും ചിക്കൻ കറി യും ...നല്ല കുത്തരി ചോറും അപ്പവും ചപ്പാത്തിയും ....കുടിക്കാൻ സ്പെഷ്യൽ കോട്ടയത്തിന്റെ പരമ്പരാഗത പാനീയം "പാനി "യും .....മേരി ചേച്ചിയുടെ ഓരോ കറിയും ഒന്നിനൊന്നു മെച്ചം ..ഏതു വീണ്ടും കഴിക്കണം എന്ന ആശയകുഴപ്പം മാത്രം

അയ്യോ മീൻ എടുക്കാൻ മറന്നു ......മേരിചേച്ചി അടുക്കളയിലേക്കു ഓടി

നല്ല കൊഞ്ചു ഫ്രയും ..........വറുത്തരച്ച കരിമീൻ കറിയും ....

എല്ലാം കഴിക്കണം എന്നുണ്ട് അവർക്കെല്ലാവർക്കും ...പരിധി ഉണ്ടല്ലോ എന്നാലും കഴിക്കാൻ കഴിയുന്നതിന്റെ പരമാവധി അവർ കഴിച്ചു

💬 Comments

View all comments