0%

Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 3 [neethu]

Author : Neethu Read All Parts 412

തങ്ങളുടെ പ്രിയതമകൾക്കായി കാത്തിരുന്നു മണവാട്ടിമാർ രണ്ടുപേരും സദസ്സിനെ വണങ്ങി ....

വിവാഹ കാര്യാ പരിപാടികൾ പുരോഗമിച്ചു ...അഭി രെശ്മിയെയും ശ്രീ ചാരുവിനെയും താലി ചാർത്തി ...ശേഷം എല്ലാവരും നന്ദനത്തിൽ തിരിച്ചെത്തി ...ശ്രീയുടെ വീട്ടിലേക്കു പടിയിറങ്ങും നേരം അവൾ അഭിയെ കെട്ടിപിടിച്ചു കരഞ്ഞു ...അവന്റെ കണ്ണുകളിലും കണ്ണുനീർ കവിളിനെ തഴുകി ഭൂമിയിലലിഞ്ഞു ....

കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു ... അച്ഛന്റെയും അമ്മയുടെയും കാലിൽ തൊട്ടു വന്ദിച്ചു അവൾ പടിയിറങ്ങി ....

നിലവിളക്കുമേന്തി രശ്മി വലതുകാൽ ചവിട്ടി നന്ദനത്തിൽ പ്രവേശിച്ചു ..... വിളക്ക് പൂജാമുറിയിൽ വച്ചവൾ പുതു ജീവിതത്തിലേക്ക് അഭിക്ക് കൂട്ടായി ....... ചാരുവും ശ്രീകാന്തും അവരുടെ ദാമ്പത്യ ജീവിതത്തിന്റെ ആദ്യ പടികയറാനുള്ള തയ്യാറെടുപ്പിലാണ് അധികമൊന്നും ആർഭാടമില്ലെങ്കിലും ചെറുതായി അലങ്കരിച്ച ശ്രീകാന്തിന്റെ മുറിയിലേക്ക് കയ്യിൽ പാൽ ഗ്ലാസ്സുമായി ചാരു നമ്രശിരസ്കയായി അകത്തേക്കു കയറി ...അവളെ മുറിയിൽ കയറ്റി പുഞ്ചിരിതൂകി സുലോചന വിടവാങ്ങി ...കട്ടിലിൽ ചാരുവിനെയും പ്രതീക്ഷിച്ചു അവളുടെ മണിമാരൻ അക്ഷമനായി കാത്തിരിക്കുന്നുണ്ടായിരുന്നു .അവളുടെ പാതനിസ്വനം അവനിൽ പുതുഊർജം പകർന്നു ..എഴുന്നേറ്റുവന്നു അവൻ അവളെ അവന്റെ ജീവതത്തിലേക്കു സ്വീകരിച്ചു ശ്രീയോടൊപ്പം അവന്റെ പട്ടുമെത്തയിൽ അവൾ ഇരുന്നു ........

നമ്രശിരസ്സും പാൽ ഗ്ലാസ്സുമൊന്നുമില്ലാതെ രശ്മി ...അഭിക്കരുകിലെത്തി അവന്റെ കൂടെ അവൾ കിടക്കയിലിരുന്നു .അകമ്പടി സേവിക്കാൻ ആരെയുമനുവദിക്കാതെ അവൾ മുറിയിലെത്തിയത്

അഭിയേട്ട എന്താ ഒരു ആലോചന ......ഫസ്റ്റ് നൈറ്റ് എങ്ങനെ വേണെമെന്നുള്ള പ്ലാനിംഗ് ആണോ

അഭിയവളെ ആശ്ചര്യത്തോടെ നോക്കി ..ആദ്യരാത്രിയിൽ പെണ്ണിന് ഭയങ്കര നാണവും ചമ്മലുമാവുമെന്ന അവൻ കരുതിയത് ഇതിപ്പോ താനാകെ നാണം കെട്ടുപോവുലോ ....

ഒരു നൈറ്റ് ഡ്രസ്സ് ആണ് രശ്മി ധരിച്ചത് ....അടയാഭരങ്ങളോ അണിഞ്ഞൊരുങ്ങലോ ഒന്നുമവളിലില്ല

കുളികഴിഞ്ഞു ചന്ദനം തൊട്ട് സീമന്തരേഖയിൽ സിന്ദൂരം ചാർത്തി മുല്ലപ്പൂ ചൂടി മണവാട്ടിയുടെ എല്ലാവിധ ഭാവാധികളോടും കൂടി ചാരു ശ്രീയുടെ അടുത്തിരുന്നത് ...അവൾക്കായി കാത്തുവച്ച കറുപ്പിൽ സുവർണ്ണ മുത്തുകളാൽ അലങ്കരിച്ച ഫാൻസി സാരിയും ബ്ലൗസും അണിഞ്ഞു അവൾ ശ്രീയുടെ കൂടെ വരാനിരിക്കുന്ന സുവർണ്ണനിമിഷങ്ങൾക്കായി കാത്തിരുന്നു ...

എന്താ അഭിയേട്ട ഒരുമൂഡോഫ് ......

വാവ ഇനിയിവിടുണ്ടാവില്ലല്ലോ എന്നോർത്തപ്പോ ......എന്തോ ഒരുനഷ്ട്ടബോധം ..

ആഹ് ഇതുനല്ലകൂത്ത്‌ .....അവൾ വിഹാഹം കഴിച്ചു

💬 Comments

View all comments