0%

Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 2

Author : Neethu Read All Parts 574

നല്ലൊരു സുഹൃത്തും കൂടിയാണ് അഭി അവൾക്കു ...

ന്താണേലും ന്റെ വാവ ഏട്ടനോട് പറ ...

ഏട്ടാ ന്നെ ചീത്ത പറയല്ലേ .....ഞാൻ ....എനിക്ക് ...

വാക്കുകൾ കിട്ടാതെ അവൾ .....പൊട്ടിക്കരഞ്ഞു ...

ഹ്ര്യദയം നുറുങ്ങുന്ന വേദന അവനു അനുഭവപെട്ടു ....

ഏട്ടൻ ചീത്തപറയോ ന്റെ വാവേനെ ....മോള് പറ ...

ഏട്ടാ നിക്ക് ശ്രീയേട്ടനെ ഇഷ്ട്ടാണ് .....മറക്കാൻ കഴിയണില്ല ...

അവന് തെല്ലൊരാശ്വാസം ലഭിച്ചു .....

അവളുടെ പുറത്തു തലോടി അവൻ അവളെ ആശ്വസിപ്പിച്ചു .....

ഇതിനാണോ ന്റെ വാവ ങ്ങനെ സങ്കടപെടണേ .....

പ്രണയത്തിന്റെ വേദനയും നൊമ്പരവും മറ്റാരേക്കാളും അവന് മനസിലാകും അവനും ഈ അവസ്ഥ ഒരിക്കൽ അറിഞ്ഞവനാണ് .....

ഏട്ടന്റെ ആശ്വസിപ്പിക്കൻ കുറച്ചൊന്നുമല്ല അവളിൽ സ്വാധീനം ചെലുത്തിയത് .. അവൾ അവനെ കെട്ടിപിടിച്ചു കിടന്നു ....

ന്റെ വാവ കരയാതെ അതെനിക്ക് സഹിക്കില്ല .....മോൾക്കിങ്ങനെ ഒരിഷ്ടമുണ്ടെങ്കിൽ ആരെതിർത്താലും ഏട്ടൻ നടത്തിത്തരും .... ഏട്ടന്റെ വാവാച്ചി എണിറ്റു മുഖം കഴുക് .....വാ

അവൻ അവളെ പിടിച്ചെണീപ്പിച്ചു ......

ഏട്ടാ ആരോടും പറയരുത് ........

ഇല്ലമോളെ ആരോടും പറയില്ല ....

ശ്രീയാണോ മോളോട് ഇഷ്ട്ടാണ് പറഞ്ഞെ ......

ഏട്ടാ ശ്രീയേട്ടൻ ഇതുവരെ എന്നോടങ്ങാനൊന്നും പറഞ്ഞിട്ടില്ല ......

ആണോ ....മോള് ശ്രീയോട് പറഞ്ഞോ ....

ഇല്ല .....അവൾ അതുപറയുമ്പോൾ വിങ്ങുകയായിരുന്നു ..

പറയാൻ കഴിയാതെ പൊഴിഞ്ഞു പോകുമോ തന്റെ പ്രണയം

മോളിപ്പോ നല്ലോണം പടിക്ക് ...... പഠിച്ചു ജോലി ഒക്കെ കിട്ടി കഴിയുമ്പോ നമുക്ക് ആഘോഷമായി കല്യാണം നടത്തണം വെറുതെ ഓരോന്ന് ആലോചിച്ചു വിഷമിക്കണ്ട .....ഏട്ടനില്ലേ പിന്നെന്തിനാ

💬 Comments

View all comments