0%

Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 2

Author : Neethu Read All Parts 262

അവൾക്കു പുച്ഛം തോന്നി ഷോ കേസ് നിറയെ പുസ്തകങ്ങൾ .....മനോഹരമായി വിരിച്ചിട്ട ബെഡ്ഷീറ്റും അടുത്തടുത്തായി വച്ചിരിക്കുന്ന രണ്ടു തലയിണകളും ...മടക്കി വച്ചിരിക്കുന്ന പൂക്കളുള്ള പുതപ്പും .... കണ്ണാടി ഉള്ള അലമാരയും .....ഡ്രസിങ് ടേബിളും .....മേശയുടെ പുറത്തു ബാഗും കുറെ പേപ്പറുകളും അതവരുടെ ഔദ്യോഗിക കാര്യങ്ങൾക്കായുള്ള ഇടമാണെന്നു മനസിലായി ....

ശ്രീ അവളെ മറ്റൊരുമുറിയിലേക്കു കൊണ്ടുപോയി ....ഇതെന്റെ റൂം .... എങ്ങനെ .....എന്ത് തോനുന്നു .....എന്താണ് തോന്നുന്നതെന്നു പറയണമെന്നുണ്ട് അവൾക്ക് പക്ഷെ അതവൾ പറഞ്ഞില്ല .

കൊള്ളാം നല്ല മുറി ....അടുക്കും ചിട്ടയും വേണ്ടുവോളമുണ്ട് .... ഡ്രസിങ് അലമാര ...ടേബിൾ ചെയർ .....ഷർട്ടും മറ്റും തൂക്കിയിടാൻ പറ്റുന്ന ഡ്രസിങ് സ്റ്റാൻഡും മുറിയുടെ ചുവരുകളിൽ ..കുറെ കളിക്കാരുടെ പടങ്ങൾ .....എല്ലാ തരം കളിയും ഉണ്ട് .... ക്രിക്കറ്റും ഫുട്ബോളും ടെന്നിസും .....ശ്രീയുടെ ഇഷ്ട്ടപെട്ട കളിക്കാരുടെ പടങ്ങൾ അവൻ മുറിയിലെ ഭിത്തിയിൽ ഒട്ടിച്ചുവച്ചിരുന്നു ... ഈ മുറിയിൽ ശ്രീയേട്ടനോടൊപ്പം ജീവിക്കാൻ ഭാഗ്യം തരണേ ഭഗവാനെ അവൾ മനസ്സുരുകി പ്രാർത്ഥിച്ചു ....

ഇഷ്ട്ടായോ മുറി ...അവൻ വീണ്ടും ചോദിച്ചു ....

ഉം ...അവൾ മൂളി ...

അവൻ അവളെ വീട് മുഴുവൻ കൊണ്ട് നടന്നു കാണിച്ചു ....മുകളിലെ മുറികളും ടെറസ്സിൽ വളർത്തിയിട്ടുള്ള ചെടികളും ... കൗതുകത്തോടെയും സന്തോഷത്തോടെയും അവൾ എല്ലാം നോക്കിക്കണ്ടു അതിനേക്കാളുപരി അവന്റെ സാമീപ്യം അതാണവൾക്കു അവൾ ജീവിതത്തിലിതുവരെ നൽകാത്ത സന്തോഷവും ഊർജവും നൽകിയത് ..... വീടൊക്കെ കണ്ട് അവർ താഴേക്ക് വന്നു സുമംഗലി യും സുലോചന യും എന്തൊക്കെയോ സംസാരിച്ചിരുന്നു അവരും അടുത്തേക്ക് വന്നു

ആഹ്….. മോനെ ടീച്ചർ tti യേ കുറിച്ച് ചൊതിക്കയിരുന്നു

നല്ല ക്ലാസ്സ് ആണ് ആന്റി .... ട ീച്ചേഴ്സ് എല്ലാം നല്ല കഴിവുള്ളവരും സ്നേഹമായി പെരുമാറുന്ന വരുമാണ് ഞാൻ ഇപ്പോഴും അവിടെ പോകാറുണ്ട് ... പിന്നെ അസൈൻമെന്റ് പ്രോജക്ട് ..ഇതിലൊന്നും ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല ചെയ്യാനുള്ളത് കറക്റ്റ് ആയി ചെയ്യണം ക്ലാസ്സ് എടുക്കും നേരം അതിന്റെ ഗുണം നമുക്ക് മനസ്സിലാകും.. പിന്നെ ഞാനുണ്ട് സപ്പോർട്ട് ചെയ്യാൻ എന്തേലും സംശയം വന്നാൽ ഞാൻ ക്ലിയർ ചെയ്തോളം... അവന്റെ

💬 Comments

View all comments