0%

Chapter Title : അച്ഛനും മകളും പിന്നെ ആ എരണം കേട്ട മനഃസ്സാക്ഷിയും

Author : kkstories Read All Parts 2.5K

അല്പം ഒന്ന് തണുത്തു എന്ന് കണ്ട മനസാക്ഷി അനുയയതിന്റെ ഭാഷയിൽ തുടങ്ങി.

"നിനക്ക് ദേഷ്യം വന്നത്, നീ അങ്ങനെ ചെയ്യുമോ എന്ന് ചോദിച്ചതിൽ അല്ല. കാരണം നീ ഒരിക്കലും അങ്ങനെയല്ല, എന്ന് നിന്റെ മനഃസാക്ഷിയായ എനിക്കറിയാം. പിന്നെ എന്താണ് നിന്നെ വേദനിപ്പിച്ചത്?

“ആ കുട്ടിക്ക് അവന്റെ അമ്മയും ആയി അരുതാത്ത ബന്ധം ഉണ്ടാക്കുവാൻ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞത് കേട്ടപ്പോളല്ലേ?

ഇനിയും മരിക്കാത്ത നിന്റെ മനഃസാക്ഷിയായ ഞാൻ നിന്നിലുള്ളത് കൊണ്ടാണ് നിനക്ക് അങ്ങനെ തോന്നിയത്. നീ ഒരു കാര്യം ചെയ്യൂ. ഏല്പിച്ച പണി പൂർത്തിയാക്കാൻ നിന്റെ ഈഗോയോട് പറയൂ. ഞാൻ മരിക്കട്ടെ.

കോടിക്കണക്കായ മനസാക്ഷി മരിച്ച മനുഷ്യരോട് കൂടെ ജീവിക്കാൻ നിനക്ക് കൂടുതൽ എളുപ്പമാകട്ടെ. ഏതായാലും ഞാൻ നിന്നിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിനക്ക് ഇങ്ങനെ ജീവിക്കാൻ കഴിയുകയില്ല.

നീ തീരുമാനിക്കുക. ഈഗോയെ കൊല്ലണം എന്നൊന്നും ഞാൻ പറയുന്നില്ല അതിനെയും നീ വളർത്തിക്കോളൂ പക്ഷെ നിന്റെ പിടിയിൽ, കൈപ്പിടിയിൽ ഒതുക്കാവുന്ന വലുപ്പം വരെയേ വളർത്താവൂ.

തണുത്ത മനസ്സോടെ ഇരുന്നാലോചിക്കു ഈ സുന്ദരമായ പ്രകൃതിയെ നോക്ക് നിനക്ക് ഈ പ്രകൃതി തന്നിരിക്കുന്ന കഴിവുകളെ നോക്കു, കാലുകൾ വളർന്ന അട്ടയായും, കൊമ്പു കിളിർത്ത കുതിരയായും മാറാതെ ഇരിക്കാൻ ശ്രമിക്കു.

തെറ്റുകൾ മനുഷ്യ സഹജമാണ് അത് സംഭവിക്കില്ല എന്നൊന്നും പറയുന്നില്ല. നീയും ഞാനും കൂടെ തന്നെ എത്ര എത്ര തെറ്റുകൾ ചെയ്തിട്ടുണ്ട്. പക്ഷെ തിരുത്താൻ കഴിയാവുന്ന തെറ്റേ ചെയ്യാവൂ. അത് ഓർമ്മയിൽ വെക്കൂ അതായതു എനിക്ക്, മനസാക്ഷിക്ക്... നിരക്കാത്ത കാര്യങ്ങൾ ചെയ്യരുത് എന്ന്.

"പോടാ പുല്ലേ കുറെ നേരമായല്ലോ ചൊറിയുന്നു. ഞാൻ എനിക്ക്

💬 Comments

View all comments