Chapter Title : അച്ഛനും മകളും പിന്നെ ആ എരണം കേട്ട മനഃസ്സാക്ഷിയും
പോയി വെള്ളം എടുത്തു കുടിച്ചു വന്ന അയാൾ മുറിയിൽ കട്ടിലിൽ കിടക്കാതെ കസേരയിൽ തലയ്ക്കു കൈ കൊടുത്തിരുന്നു. എന്ത് പറ്റി? തന്റെ ജീവന്റെ ജീവനായ മകൾക്കു അയാൾ പോലും അറിയാതെ; ആ കണ്ണുകൾ നിറഞ്ഞു ഒഴുകി.
വെളുപ്പ് ആകാറായപ്പോൾ അയാൾ ആ ഇരുപ്പിൽ നിന്നും എണീറ്റു; പിന്നെ മകളുടെ അടുക്കൽ പോയി അവളുടെ അരികിലായി ഇരുന്നു. അവളുടെ മുടിയിഴകൾ മടി ഒതുക്കിയ അയാൾ കണ്ടു; അയാളുടെ മകൾ ഒരു പിഞ്ചു കുഞ്ഞിനെ പോലെ നിഷ്കളങ്കയായി ഉറങ്ങുന്നു.
അവളുടെ മുറി പരിശോധിക്കാനായി അയാൾ എണീട്ടു; മുറിയിലാകെ അയാൾക്ക് ഒന്നും സംശയകരമായി കണ്ടെത്താനായി.ല്ല പിന്നെ അയാൾ അവളുടെ ലാപ്ടോപ്പ് തുറന്നു. അവളുടെ പാസ് വേർഡ് അയാൾ അടിച്ചു അവളുടെ അമ്മയുടെയും അയാളുടെയും പേരിന്റെ കോമ്പിനേഷൻ ആയിരുന്നു അത്.
ബ്രൗസർ ഹിസ്റ്ററി നോക്കി ഒടുവിൽ അയാൾ അത് കണ്ടു പിടിച്ചു തന്റെ മകൾ വായിച്ച താൻ എഴുതിയ കഥ "അച്ഛനും മകളും"; തന്റെ തെറ്റിന്റെ ആഴം അന്നാദ്യമായി അയാൾ അറിഞ്ഞു. അയാൾ മനസ്സിനുള്ളിൽ ഇട്ടു വളർത്തിയ ഈഗോ കാറ്റു പോയ ബലൂൺ കണക്കെ ചോങ്ങി ചുരുങ്ങി ചെറുതായി.
മറഞ്ഞു നിന്ന് അയാളെ നോക്കിയിരുന്ന മനഃസാക്ഷി അയാളുടെ നിറമിഴികൾ കണ്ടു സ്വാന്തന വാക്കുകളുമായി അരികിലേക്ക് വന്നു. ഒന്നും മിണ്ടാനാകാതെ അയാൾ മനസാക്ഷിയെ നോക്കി; പിന്നെ പറഞ്ഞു എന്റെ തെറ്റ് എനിക്ക് മനസ്സിലായി.
മനഃസ്സാക്ഷി അവനെ കരുണയോടെ നോക്കി എങ്കിലും; അത് പറഞ്ഞ വാക്കുകൾ അവനെ വീണ്ടും വേദനിപ്പിച്ചു. നീ ഒരാണല്ലേ ശാസിക്കാൻ മാത്രമല്ല എതിർക്കാനും കരുത്തുള്ള ആൾ. ഇതേ സ്ഥാനത്തു ദുർബല ആയ
💬 Comments
View all comments