0%

Chapter Title : അച്ഛനും മകളും പിന്നെ ആ എരണം കേട്ട മനഃസ്സാക്ഷിയും

Author : kkstories Read All Parts 2.5K

ഒരു അമ്മയാണെങ്കിൽ..?

അയാൾ ബാക്കി കേൾക്കാനാഗ്രഹിക്കാതെ ചെവി പൊത്തി. ആ വെറും നിലത്തു തളർന്നിരുന്നു. പിന്നെ കരച്ചിലിനിടയിൽ പറഞ്ഞു; ഞാൻ ജീവിക്കാൻ അർഹത ഇല്ലാത്തവനാണ് ഞാൻ കൊടും പാപിയാണ് സ്വന്തം കൈ കൊണ്ട് തലയിൽ ആഞ്ഞടിച്ചു നിലത്തു കിടന്നുരുണ്ട അയാളെ മനഃസാക്ഷി പിടിച്ചെണീപ്പിച്ചു.

നീ ഇനിയും താമസിച്ചിട്ടില്ല കരച്ചിൽ നിറുത്തു, മനസ്സിൽ തെറ്റിന്റെ ഭാരം പേറി മറ്റുള്ളവരെ കുറ്റപ്പെടുത്തി നിന്റെ തെറ്റുകളെ ശരികൾ എന്ന് സ്ഥാപിക്കുന്നത് നിറുത്തൂ. പകരം പോയി നിന്റെ പേന എടുക്കൂ നീ ചെയ്ത തെറ്റുകൾ നീ തന്നെ എഴുതി തിരുത്തൂ അതിനു നിനക്ക് കഴിവുണ്ട്.

കഴിവില്ലാത്ത ആയിരം പൊട്ടന്മാർ അമ്മക്കഥയും അച്ഛൻ കഥയും എഴുതി സായൂജ്യമടയുമ്പോളും; വായിക്കുന്ന ആൾക്കാരുടെ മനസ്സിനെ സ്വാധീനിക്കാൻ ആ വികലമായ എഴുത്തിനു കഴിയുന്നില്ല. എന്നാൽ നീ അങ്ങനെയല്ല ദൈവീകമായ ഒരു കഴിവ് നിന്നിലുണ്ട്.

ആ കഴിവിൽ നിന്റെ വരികളിൽ തെളിയുന്ന ചിത്രങ്ങൾ ആസ്വാദകരുടെ കണ്ണുകളിൽ അല്ല മരിച്ചു ഹൃദയത്തിലും പ്രജ്ഞയിലുമാണ് പതിയുന്നത്. ചിലപ്പോളൊക്കെ അവർ കഥ വായിച്ചു സങ്കടപ്പെട്ടിട്ടില്ലേ? കരഞ്ഞിട്ടില്ലേ? വികാര ഭരിതരായിട്ടില്ലേ?

നിനക്ക് നിന്റെ വായനക്കാരുടെ മനസ്സിനെ ശക്തിയായി സ്വാധീനിക്കാൻ കഴിയുന്നത് കൊണ്ടാണ് അത്. അപ്പോൾ നീ എന്താണ് ചെയ്യുന്നത്? നിന്റെ കഥകളിലൂടെ ആയിരക്കണക്കിന് വരുന്ന നിന്റെ വായനക്കാരെ പലയാവർത്തി പറഞ്ഞു പറഞ്ഞു പൊറുക്കാനാവാത്ത ആ തെറ്റിലേക്ക്‌ നയിക്കുന്നു.

ഇന്ന് സ്വന്തം രക്തം തെറ്റ് ചെയ്തപ്പോൾ നിന്റെ ഹൃദയം തകർന്നു. രക്തത്തിനു വെള്ളത്തേക്കാൾ കട്ടിയുള്ളതു കൊണ്ടാണ് അത്. ബന്ധങ്ങൾ പലതുണ്ട് മനസ്സിൽ സ്ഥാനം നൽകി കൊടുക്കുന്ന ബന്ധം, കാമം കയറിയ നിന്റെ മനസ്സിൽ അവരെ വേറെ കണ്ണോടെ

💬 Comments

View all comments