0%

Chapter Title : അച്ചുവും ഇക്കൂസും 14 [IKKUZ]

Author : IKKUZ Read All Parts 2.1K

ചുറ്റിക്കറങ്ങാൻ തീരുമാനിച്ചു ,

ഇടക്കിടക്ക് അച്ചുവും റിയയും മനസ്സിൽ കേറിവരുന്നുണ്ട് ,അച്ചു നോവാണ് സമ്മാനിക്കുന്നതെങ്കിലും റിയ പ്രദീക്ഷയുടെ വെളിച്ചമായിരുന്നു ...
ഇടക്കൊന്നു ഫോൺ നോക്കിയപ്പോൾ അച്ചുവും ,വിജിയും മെസ്സേജ് അയച്ചിട്ടുണ്ട് ,റിപ്ലൈ കൊടുക്കാൻ നിന്നില്ല നേരെ ഞങ്ങൾ രണ്ടാളും ഫിലിം ബുക്ക് ചെയ്തു ,നല്ല സിനിമ മനസ്സിന് ഒരു കുളിർമ കിട്ടി ,

ഫിലിം കഴിഞ്ഞു ഫുഡും കഴിച്ചു പിരിയാൻ നേരത്തു റിയ യെ കുറിച്ച് ചോദിക്കണം ഇന്നുണ്ടായിരുന്നേലും തൽക്കാലത്തേക്ക് അതിന് തുനിഞ്ഞില്ല ....യാത്ര പറഞ്ഞിറങ്ങിയ എനിക്ക് പിന്നീട് റൂം എത്തുന്നവരെ ഉള്ള ചിന്ത ബിസിനസിനെ കുറിച്ചും ,റിയ യെ കുറിച്ചുമായിരുന്നു ...

റൂമിൽ എത്തി ഡ്രസ്സ് എല്ലാം മാറി ആദ്യം ഫോൺ എടുത്തു ഇൻസ്റ്റയിൽ റിയയെ തപ്പി അതികം തിരയേണ്ട ആവശ്യം വന്നില്ല ,കാരണം മച്ചാന്റെ ഫ്രണ്ട് ലിസ്റ്റിൽ തന്നെ ഉണ്ടായിരുന്നു ..വരുന്നത് വരട്ടെ എന്നും കരുതി ഒരു റിക്വസ്റ്റ് അയച്ചു ...ബാക്കി പിന്നെ നോക്കാം എന്നായിരുന്നു പ്ലാൻ ...

കുറച്ചു കഴിഞ്ഞു ഒന്നുടെ നോക്കി ബട്ട് അവൾ അക്സെപ്റ് ചെയ്തിട്ടില്ല ....ചെറിയ ഒരു സങ്കടം ...അച്ചു ന്റെ മെസ്സേജ് പിന്നെയും വന്നു ഞാൻ നോക്കിയില്ല അൽപ്പം കഴിഞ്ഞു വിജിയുടെ കാൾ ,,,ഓൺലൈൻ കാണിക്കുന്നില്ലലോ ഫുൾ ബിസി ആണല്ലേ

ഞാൻ :ബിസി ഒന്നും ഇല്ല ഞാൻ ഒരു കൂട്ടുകാരനെ കാണാൻ പോയേക്കുകയായിരുന്നു ഇപ്പോഴാ വന്നേ
വിജി :ഞാൻ മെസ്സേജ് അയച്ചിരുന്നു ,നോക്കിയില്ലലോ
ഞാൻ :ഡ്രൈവിംഗ് ആയിരുന്നു റൂമിൽ ഇതിട്ടു നോക്കാം എന്ന് കരുതി
വിജി :അപ്പൊ റൂമിൽ അല്ലെ ..?
ഞാൻ :അല്ല വരുന്ന വഴിയാ

💬 Comments

View all comments