Chapter Title : അച്ചുവും ഇക്കൂസും 14 [IKKUZ]
,സ്വപ്നത്തിൽ നിന്നും ഉണരുന്നതും ഓരോസമയം തന്നെ ...
പതിവുപോലെ ഗുഡ്മോർണിംഗ് മെസ്സേജ് വന്നു നിറഞ്ഞിട്ടുണ്ട് ആർക്കും റിപ്ലൈ കൊടുക്കാൻ നിന്നില്ല പണി ഏകദേശം വിട്ടിട്ടുണ്ട് എന്നാൽ ഷീണം വിട്ടിട്ടില്ല മേലുവേദനയും ഉണ്ട് ..ഇന്നിനി പോകുന്നില്ല റൂമിൽ തന്നെ ഇരുന്നാൽ മടിപിടിക്കും മച്ചാനെ കാണാൻ പോകാം എന്നുകരുതി ...അവനെ വിളിച്ചു
ഞാൻ :ഡാ ഞാൻ ഇന്ന് വന്നാലോ
മച്ചാൻ :ഞാൻ ഉച്ചക്ക് ശേഷമേ ഫ്രീ ആകു
ഞാൻ :അത് കുഴപ്പമില്ല
മച്ചാൻ :എന്നാ നീ വാ ,നമ്മുക് ഇവിടെ ഒന്ന് കറങ്ങി നാളത്തേക്ക് പോകാം ...
ഞാൻ :ഇല്ല ഞാൻ രാത്രി തിരിക്കും ഇന്നലെ ലീവ് ആയിരുന്നു ,ഇന്നും ലീവ് ,നാളെ ഡ്യൂട്ടിക്ക് കയറണം ,നമുക്കൊന്നു കറങ്ങി നൈറ്റ് ഞാൻ റിട്ടേൺ വന്നോളാം
മച്ചാൻ :നിന്റെ ഇഷ്ടം ,നീ എത്തീട്ടു വിളിക്കു ..
ഞാൻ :ഓക്കേ
അതും പറഞ്ഞു ഞാൻ കുളിച്ചു ഫ്രഷ് ആയി ,ഹോട്ടലിൽ പോയി നന്നായി ഭക്ഷണവും കഴിച്ചു നേരെ അവന്റെ അടുത്തേക്ക് വിട്ടു 2 മണിക്കൂർ യാത്ര ഉണ്ട് ..യാത്രയിൽ മുഴുവൻ അച്ചു മാത്രം ,,,അവളെ അങ്ങിനെ വിട്ടുകൊടുക്കാൻ തോന്നുന്നില്ല ,എന്താ ചെയ്യുക ,ഒരുപിടുത്തം കിട്ടുന്നില്ല ,ഒടുവിൽ അവളോട് എല്ലാം പറയാം എന്ന തീരുമാനത്തിൽ എത്തി ....കൃത്യ സമയത്തു അവിടെ എത്തിയെങ്കിലും ,അവിടെ മൊത്തത്തിൽ ഒന്ന് ചെറുതായി കറങ്ങി ,മനസ്സിനെ തിരിച്ചു വലിക്കുക എന്ന ലക്ഷ്യം ആയിരുന്നു ആ കറക്കം ......
ഒടുവിൽ അവൻ പറഞ്ഞ സ്ഥലത്തു അവൻ പറഞ്ഞ സമയത്തി എത്തി ..പക്ഷെ അവന്റെ ജോലി കഴിഞ്ഞില്ലായിരുന്നു മച്ചാൻ എന്നെ സ്വീകരിച്ചു ഒരു
💬 Comments
View all comments