Chapter Title : അച്ചുവും ഇക്കൂസും 15 [IKKUZ]
സൗണ്ടിൽ എല്ലാവരും ഉറക്കമുണർന്നു ....ഞങ്ങൾ കൈകൾ പരസ്പരം വിടീപ്പിച്ചിരുന്നു ,കുറച്ചു സമയം കൊണ്ട് ഞങ്ങൾ മരണവീട്ടിൽ എത്തി ,അമ്മു കൃത്യമായി വഴിപറഞ്ഞു തറുന്നുണ്ടായിരുന്നു ...
അവരെല്ലാവരും വീട്ടിൽ കയറി ഞാൻ കാർ സൈഡ് ആക്കി ഒരു നോക്ക് കാണാൻ പോയി ,കരച്ചിലും രാമായണം വായനയും ചനധാനത്തിരിയുടെ മണവും അകെ ഭീതി പരത്തുന്ന ഒരു അവസ്ഥ ..ഞാൻ തിരിച്ചു കാറിൽ തന്നെ പോയി ഇരുന്നു ,,,അൽപ്പനേരം കഴിഞ്ഞു അമ്മു എന്നെ വിളിച്ചു അവരാരും തിരിച്ചു വരുന്നില്ല നേരം വെളുത്തിട്ട് എന്നോട് പോയാൽ മതി എന്നായിരുന്നു അവൾ പറഞ്ഞത് ..ഞാനും അത് പ്രദീക്ഷിച്ചതാണ് ...
കൂടെ എനിക്കൊരു അനുകൂല വക്കും ഉണ്ടായിരുന്നു ,നാളെ എനിക്ക് എക്സാം ഉണ്ട് ഉച്ചക്ക് ശേഷം അജുകന്റെ കൂടെ വരുകയാണേൽ എനിക്ക് അതിന് പങ്കെടുക്കാമായിരുന്നു ...നാളെ കഴിഞ്ഞേ ബോഡി എടുക്കുകയൊള്ളു അമ്മമ്മയുടെ ഒരു മകൻ സൗദിയിൽ യിൽ ആണ് വിവരം അറിയിച്ചിട്ടുണ്ട് നാളെ രാത്രിക്കെ എത്തുകയുള്ളൂ .പുള്ളിക്ക് കാണണം എന്നിട്ടെടുത്തൽ മതി എന്നാണ് അവരുടെ അപിപ്രായം ...
ഞാൻ :എന്നാൽ നീ ചോദിച്ചു നോക്ക് ,നാളെ എക്സാം കഴിഞ്ഞാൽ ട്രെയിന് കയറി വന്നാൽ മതിയല്ലോ ,ഇവിടെ അടുത്തല്ലേ റെയിൽവേ സ്റ്റേഷൻ ,,
അമ്മു :ഞാൻ ചോദിച്ചു നോക്കട്ടെ ,ഒരു എക്സാം പോയാൽ പോയതാ ...
ഒരു അരമണിക്കൂർ ചർച്ചക്ക് ശേഷം അവർ ഒരു തീരുമാനത്തിൽ എത്തി ,അത് അവൾ ക്സാമിന് പൊയ്ക്കോട്ടേ എന്നായിരുന്നു ,അങ്ങിനെ ഞാനും അവളും യാത്ര തിരിക്കാൻ തീരുമാനിച്ചു ,,,പതുക്കെ പോയാൽ മതി ക്സാമിന് കണക്കാക്കി എത്തിയാൽ പോരെ എന്നൊക്കെ 'അമ്മ പറഞ്ഞു
💬 Comments
View all comments