0%

Chapter Title : അച്ചുവും ഇക്കൂസും 23 [IKKUZ]

Author : IKKUZ Read All Parts 1.8K

എന്ന് കരുതി ....

ഞായറും തിങ്കളും ആണ് കല്യാണം ഞായർ പെണ്ണിന്റെ വീട്ടിലും തിങ്കൾ ചെറുക്കന്റെ വീട്ടിലും വർക്കിംഗ് ഡേ ആയതു കൊണ്ട് ചിലർ ഉച്ചക്കും ചിലർ വൈകിട്ടും പോകാം എന്നൊക്കെ പറയുന്നുണ്ട് ..എനിക്കും അഭിക്കും ഞായർ ലീവ് ആയോണ്ട് രണ്ടിലും പങ്കെടുക്കാം .... എന്തായാലും ഒരു വീക്ക് കൂടി ഉണ്ടല്ലോ അപ്പൊ സമയം ഉണ്ട് ആലോചിക്കാനും പ്രവചിക്കാനും ...ഇപ്പൊ തൽക്കാലം ഉറങ്ങാം ......

രാവിലെ അലാറം അടിക്കുന്നതിനു മുൻപ് അച്ചുവിന്റെ കാൾ വന്നപ്പോളാണ് ഞാൻ എഴുനേറ്റത് ..ഈ പിന്നെന്തിനാ ഇത്ര രാവിലെ തന്നെ വിളിക്കുന്നെ എന്നും കരുതി ഫോൺ എടുത്തു ....അവൾ കല്യാണം പറയാൻ ആയിരുന്നു ...ആൾറെഡി പറഞ്ഞതാണേലും ഇവിടെ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ഒന്നുടെ വിളിച്ചു ഓര്മപെടുത്തിയതാണ് ....

ഞാനും നല്ല രീതിയിൽ സംസാരിച്ചു അവൾക് ഓൾ ദി ബേസ്ഡ് ഒക്കെ കൊടുത്തു കാൾ വച്ച് ...ഇനി എന്തായാലും അവളെ കിട്ടാനൊന്നും പോകുന്നില്ല പിന്നെ അവളോട് വാശി പിടിച്ചു നില്കുന്നത് കൊണ്ട് എന്ത് കാര്യം ..ബന്ധം നശിപ്പിക്കേണ്ട എന്ന് വിചാരിച്ചു ..പെട്ടെന്ന് അലാറം അടിച്ചപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്നും ഉണരുന്നത് ...കൂടെ ഒരു കാൾ കൂടി ....ആര്യ .....ഇവളെന്തിനാ ഇത്ര രാവിലെ തന്നെ വിളിക്കുന്നെ ......

ആര്യ :അജുക്ക അകെ പ്രെശ്നം ആണ് ...ഞാൻ പറഞ്ഞില്ലായിരുന്നോ ചേട്ടന് സംശയം ഉണ്ട് എന്ന് ... ഇപ്പോഴും അതെ സംശയം ഉണ്ട് എന്നോട് കുത്തി കുത്തി ചോദിക്കുന്നുണ്ട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല പക്ഷെ എന്നോട് ഇനി ഷോപ്പിൽ വരണ്ട എന്നാണ് പറയുന്നത് ..എനിക്കെന്തോ പേടി ആകുന്നു

💬 Comments

View all comments