0%

Chapter Title : അച്ചുവും ഇക്കൂസും 23 [IKKUZ]

Author : IKKUZ Read All Parts 1.8K

പോകണം ....വൈകുന്നേരം ആകുന്നത് വരെ ഇതേ ചിന്ത ആയിരുന്നു ..മച്ചാനെ വിളിച്ചു നൈസ് ആയിട്ട് ഇവിടെ ഭയങ്കര പണി ആണ് ...അഡ്ജസ്റ്റ് ചെയ്തു പോകാൻ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു ...

അപ്പോൾ അവൻ ഒരുമാസം കൂടി ഷെമിച്ചു നിലക്ക് അപ്പോയെക്കും ഓഫീസിൽ വർക്ക് കഴിയും പിന്നെ നമ്മുക് രണ്ടാൾക്കും മാറാം ...എന്നും പറഞ്ഞു സമാധാനിപ്പിച്ചു ... സത്യത്തിൽ ഇപ്പൊ തന്നെ പോകാൻ റെഡി ആയിട്ടാണ് ഞാൻ നില്കുന്നത് അകെ സമാധാന കേടായി ...

വേറെ വല്ല കാര്യം ആയിരുന്നേൽ പ്രെശ്നം ഇല്ലായിരുന്നു ,...ഇതാണേൽ പെണ്ണ് കേസും .... എങനെ ഒക്കെയോ വൈകുന്നേരം ആക്കി ....ഒരു 7 മണി ആയപ്പോൾ അവളുടെ ഫോണിൽ നിന്നും കാൾ വന്നു ..അവൾ ഒന്നും അറിയാത്തപോലെ ചില ഫാമിലി ഇസ്സുസ് ഉണ്ട് ഞാൻ ഇനി വരുന്നില്ല എന്ന് പറഞ്ഞു ..

സത്യത്തിൽ അവൾ ലൗഡ് സ്പീക്കറിൽ ആയിരുന്നു ..ഞാൻ എന്തേലും പറയും എന്ന പ്രദീക്ഷയിൽ അവൻ അവളെക്കൊണ്ട് അങനെ വിളിപ്പിക്കുകയാണ് ....അപ്പോൾ ഞാനും ഒന്നും അറിയാത്തപോലെ നോർമൽ ആയി അതെന്താ പെട്ടെന്ന് എന്നൊക്കെ പറഞ്ഞു സംസാരിച്ചു ..അപ്പോൾ അവൾ ഞാൻ ചേട്ടന് കൊടുക്കാം എന്നും പറഞ്ഞു ഫോൺ അവളുടെ ഭർത്താവിന് കൊടുത്തു ....

അയാൾ എന്നെ കുത്തി കുത്തി എന്തൊക്കെയോ സംസാരിച്ചു ഫോൺ വച്ച് ..ഞാനും അകെ ടെൻഷൻ ആയിരുന്നു ..ഇനി ഇതിന്റെ റിസൾട്ട് അറിയാൻ പോലും അവളെ വിളിക്കാൻ സാധിക്കാത്ത അവസ്ഥ ....എങ്ങനേലും ഇവിടുന്നു മുങ്ങാം എന്ന് തന്നെ പ്ലാൻ ഇട്ടു ഞാൻ മുതലാളിയെ വിളിച്ചു കുറച്ചു ലീവ് വേണം ..അല്ലെ

💬 Comments

View all comments