Chapter Title : അടങ്ങാത്ത അലയടി 3 [രമേഷ്]
നിറഞ്ഞു സാർ. ലോവർ ഇല്ല. സൈഡ് ഇല്ല. ഒരു ബസിൽ ഒറ്റ അപ്പർ ബർത്ത്. ഒറ്റ സീറ്റ്.»
«ആ ബസിൽ പെണ്ണുങ്ങൾ ഉണ്ടോ.»
«ഇല്ല സാർ. ആ ബസ് ഒരു ഗ്രൂപ്പ് എടുത്തതാണ്. ഉദ്ഘാടനത്തിന് ബെംഗളൂരിലേക്ക് പോകുന്നവരാണ്. സ്ത്രീകളുടെ ബുക്കിങ് ഒന്നുമില്ല. ആ ഒറ്റ സീറ്റ് മാത്രം ശേഷിച്ചു. മറ്റൊന്ന് ഇന്ന് കിട്ടില്ല.»
വിനോദ് നിവേദിതയെ നോക്കി. ഒരു വശം വീട്ടിലെ എമർജൻസി. മറ്റേ വശം ഈ മുറിയിലെ അവളുടെ നഗ്നത. മൂന്നാമതൊരു വശം — രാത്രി ബസ്, മുകളിലെ ഒറ്റ സീറ്റ്, പുരുഷന്മാർ മാത്രം.
«വേണ്ട. മറ്റൊരു ദിവസം നോക്കാം. നീ ഇന്ന് ഇവിടെ കിടക്ക്. ഞാൻ വീട്ടുകാര്യം നോക്കി വരാം.»
നിവേദിത കൈ നീട്ടി. ഫോൺ അവളുടെ കൈയിലായി.
«ബുക്ക് ചെയ്തോ . ആ സീറ്റ് മതി. കുഴപ്പമില്ല. ഞാൻ പോകാം.»
«നിവേദിതേ. ആ ബസിൽ നീ മാത്രമാണ് പെണ്ണ്. മുകളിലെ സീറ്റ്. ഞാൻ ബുക്ക് ചെയ്യുന്നില്ല.»
«ഞാൻ പല ബസും കയറിയിട്ടുണ്ട്. അത് ബുക്ക് ചെയ്തോ . ഇപ്പോൾ.»
വിനോദ് ഏജന്റിനോട് പറഞ്ഞു. പേര്. നമ്പർ. പണം. ടിക്കറ്റ് കൺഫേം ആയി . മുകളിലെ ബർത്ത്. രാത്രി തമ്പാനൂർ. നിവേദിത ഫോൺ തിരിച്ചു കൊടുത്തു.
വിനോദ് ഡ്രസ്സ് മാറി. ബാഗ് എടുത്തു. വാതിൽ വരെ വന്നു. തിരിഞ്ഞു നിന്നു. പോകണോ അതോ നിൽക്കണോ
«ഉച്ചയായി. ഞാൻ പോകുന്നു. രാത്രി ബസ് കയറുമ്പോൾ ഫോൺ വിളിക്കു . മദ്യം കുറയ്ക്ക്.»
«നീ പൊയ്ക്കോ വിഷമിക്കേണ്ട. ഞാൻ പൊക്കോളാം .»
അവൻ ഒരു ചുംബനം കൊടുത്തു
💬 Comments
View all comments