Chapter Title : അന്ന് ലൈബ്രറിയിൽ [SwanthamDeepa]
ഇന്നെങ്കിലും തുടങ്ങിയില്ലെങ്കിൽ പണി കിട്ടും. അതുകൊണ്ട് സാധാരണത്തെ പോലെ ലൈബ്രറി സെഷൻ കട്ട് ചെയ്യാതെ ലഞ്ച് കഴിഞ്ഞു ഞാൻ അവിടേക്ക് പോയി.
ലൈബ്രറി ഒരു വലിയ ഹോൾ ആണ്. ഒരുവശത്ത് മുഴുവൻ ബുക്ക് ഷെൽഫുകൾ. മറുവശത്ത് തുറന്നിട്ട വിൻഡോസ്. നടുക്ക് മുഴുവൻ റീഡിംഗ് ബെഞ്ചുകളും ടേബിൾസും. വിൻഡോ സൈഡിൽ ഒരു നിര ലാപ്ടോപ്പ് ഉണ്ട് ചെയ്യാനുള്ള ടേബിൾസ്. പിന്നെ അങ്ങേയറ്റത് ഒരു ഗ്ലാസ് ക്യുബിക്കിൾ ഉണ്ട് സംസാരിച്ചു ഗ്രൂപ്പ് സ്റ്റഡി ചെയ്യാൻ. ടീച്ചേഴ്സ് വന്നാലും സാധാരണ അവിടെയാണ് ഇരിക്കാറ്. കോൺഫറൻസ് റൂമിൻ്റെ സൈഡിൽ കോർണറിൽ ഒരു ടേബിൾ ഉണ്ട്. കൂട്ടത്തിൽ ഒഴിഞ്ഞ സ്ഥലമായതുകൊണ്ട് അതാണ് എൻ്റെ സ്ഥിരം സ്പോട്ട്.
ലൈബ്രറിയിൽ അവിടെ ഇവിടെ ആയി കുറച്ചുപേരെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ എൻ്റെ സ്ഥിരം സ്പോട്ടിൽ എൻ്റെ ക്ലാസിലെ രണ്ടു പഠിപ്പിസ്റ് പെൺപിള്ളേർ ഇരിപ്പുണ്ടായിരുന്നു. ലൈബ്റേറിയൻ, വിമലാ മാഡം ഡോറിൻ്റ പിന്നിലുള്ളപുളിയുടെ കമ്പ്യൂട്ടറിൻ്റെ പിന്നിൽ ഇരിപ്പുണ്ട്. സ്ഥിരം സ്ഥലം നഷ്ടമായ നിരാശയിൽ രണ്ടു റഫറൻസ് ബുക്കും പൊക്കി ഹാളിൻ്റെ വേറെ ഒരു കോർണറിൽ പോയി ഇരുന്നു.

വായിച്ചു തുടങ്ങിയപ്പോൾ തന്നെ പ്രതീക്ഷിച്ചപോലെ ഉറക്കം വന്നു തുടങ്ങി. ഇയർഫോൺ എടുത്തുവച്ചു പാട്ടും കേട്ട് വായിച്ചു തുടങ്ങിയപ്പോളാണ് പെട്ടെന്ന് ഹാളിലേക്ക് കുറെ ടീച്ചേഴ്സ് കേറി വന്നത്. രമ്യ മാഡവും ഉണ്ട്. ടീച്ചേഴ്സ് എല്ലാം നേരെ ഹാളിൻ്റെ മറ്റേ അറ്റത്തുള്ള കോൺഫറൻസ് റൂമിലേക്ക് നേരെ പോയി. പോകുന്ന വഴി രമ്യ മാഡം എന്നെ ഒന്നു നോക്കി. പക്ഷെ ഒരു ഭാവവ്യത്യാസം ഉണ്ടായില്ല. അടുത്ത ഒരു 20 മിനിറ്റ് കോൺഫറൻസ് റൂമിൽ എന്തോ ഒരു മീറ്റിംഗ് ആയിരുന്നു. മീറ്റിംഗ് എന്നുപറഞ്ഞാലും കൂടുതലും പരദൂഷണം പറച്ചിലാണെന്ന് അവരുടെ ചിരി കണ്ടാൽ അറിയാം. കോൺഫറൻസ് റൂം സൗണ്ട് പ്രൂഫ് ആണ്. അതുകൊണ്ട് അകത്ത് പറയുന്നതൊന്നും കേൾക്കാൻ പറ്റില്ല. കുറച്ചു കഴിഞ്ഞ് ഒന്നൊന്നായി ടീച്ചേഴ്സ് വെളിയിലേക്ക്
💬 Comments
View all comments