0%

Chapter Title : അപ്രതീക്ഷിതമായി കിട്ടിയ അവസരം [SwanthamDeepa]

Author : SwanthamDeepa Read All Parts 147.7K

എന്ന് പ്ലാൻ ചെയ്താണ് ഞാൻ പോയത്. പക്ഷെ സർ അവിടെ ഇല്ലായിരുന്നു.

സെക്രട്ടറി പറഞ്ഞു റിപ്പോർട്ട് വച്ചിട്ട് പോകാൻ പറഞ്ഞിട്ടുണ്ടെന്ന്. അങ്ങനെ റിപ്പോർട്ട് വച്ചിട്ട് ഞാൻ സ്ഥലം വിട്ടു. തിരിച്ചു വിളിച്ചു ഫോണിലൂടെ നാല് പച്ചത്തെറി പ്രതീക്ഷിച്ചു. പക്ഷേ വൈകിട്ട് വരെ യാതൊരു അനക്കവുമില്ല. അവസാനത്തെ പീരിയഡ് കഴിയറയപ്പോൾ ദാ ഒരു മെസേജ്.

"മീറ്റ് മീ ഇൻ മൈ റൂം ആഫ്റ്റർ ക്ലാസ്". അങ്ങേരുടെ ഇംഗ്ലീഷിലെ തെറി കേൾക്കാൻ റെഡി ആയി ഞാൻ അങ്ങോട്ട് പോയി. എല്ലാം കഴിഞ്ഞിട്ട് ഒരു സോറി പറഞ്ഞു ഇറങ്ങാൻ ആണ് പ്ലാൻ. നമുക്ക് പിന്നെ തെറി കേൾക്കുന്നത് ഒരു പുതുമയൊന്നും അല്ലല്ലോ.

വാതിലിൽ മുട്ടിയപ്പോൾ അകത്തുന്നു ഒരു ഭയാനകമായ "കം ഇൻ" വന്നു. മുഖത്ത് വിഷണ്ണ ഭാവം വരുത്തി അകത്തേക്കു കയറിയപ്പൊ കണ്ട് കാഴ്ച ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല.

തൻ്റെ സീറ്റിൽ എന്നെ നോക്കി ഇരിക്കുന്ന ജോർജ് സർ. ഞാൻ പ്രതീക്ഷിച്ച ദേഷ്യം മുഖത്തില്ല. ഓപ്പോസിറ്റ് സൈഡിലെ ചെയറിൽ രമ്യ മാഡം. ഞാൻ കയറി വരുമ്പോൾ എൻ്റെ കണ്ടീഷൻ എന്തായിരിക്കുമെന്ന് ഊഹിച്ച്, എന്നെ കളിയാക്കുന്ന പോലെ ഒരു ചെറിയ ചിരി. മാഡത്തിൻ്റെ കണ്ടതും ഞാൻ മനസ്സിൽ പ്രാക്ടീസ് ചെയ്തോണ്ട് വന്ന ഡയലോഗ് ഒക്കെ മറന്നു.

ജോർജ് സർ: "എന്താടോ എഴുതി വച്ചിരിക്കുന്നത്? ഞാൻ പറഞ്ഞ റഫറൻസ് വല്ലം തുറന്നെങ്കിലും നോക്കിയോ?"

ഞാൻ: "ഞാൻ.... നോക്കിയായിരുന്നു സാർ. പക്ഷെ കഴിഞ്ഞ ആഴ്ച...... എത്ര....സുഖമില്ലായിരുന്നു. രാവിലെ സാറിൻ്റെ അടുത്ത് പറയാം എന്ന് വിചാരിച്ചാണ് വന്നത്. ബട്ട്...."

ജോർജ് സർ: അതേ.. എല്ലാം ബട്ട് ആണ്.

💬 Comments

View all comments