Chapter Title : അദൃശ്യം 2 [Anonymous]
പോയി എന്നും പറഞ്ഞു ആണ് നമ്മളെ സംശയിച്ചത് നമ്മൾ ആ ദിവസം എല്ലാം പാറെ പള്ളീൽ ധ്യാനത്തിന് പോയതായിരുന്നു ഞങ്ങൾ ഇതൊന്നും അറിഞ്ഞില്ല ധ്യാനം കൂടി ഇവിടെ വന്നപ്പോൾ ആണ് ഈ ഗുലുമാൽ , ഇവിടെ എങ്ങാണ്ട് കുഴിച്ചിട്ടു എന്നും പറഞ്ഞു ഇവിടെ മൊത്തം ജെ സീ ബി കേറി ഇനി തോണ്ടാൻ ഒരു ഇടമില്ല , പണ്ടെങ്ങാണ്ട് ഒരു പട്ടി ചത്തതാണ് പോലീസ് കണ്ടു പിടിച്ചത് ,അതും ഞങ്ങൾ ആരും കുഴിച്ചിട്ടതല്ല, ജോർജുകുട്ടി വെറും പാവം മനുഷ്യൻ ആണ്. പോലീസ് ഒരുത്തൻ പ്രശ്നം ഉണ്ടാക്കിയതാണ് ,അച്ചാനും അവനും കൂടി പണ്ടേ രസമല്ല ആ തായോളി@### ഓ എങ്ങിനെ പറയാതിരിക്കും , ഒരുത്തൻ ഉണ്ടാക്കിയ കുഴപ്പമാണ് , ജോര്ജ്ജുകുട്ടിച്ചായനെ അവൻ ഒരുപാട് ഇടിച്ചു കൊച്ചുങ്ങളുടെ മുന്നിൽ ഇട്ടും ഇടിച്ചു അച്ചായൻ പാവം എന്തോ അറിയാനാ, കൊചുങ്ങളേം എന്നേം ഭിത്തിൽ ചേർത്ത് ഇടിച്ചു , വനിതാ പോലീസ് എന്റെ അടിനാവിക്ക് തൊഴിച്ചു , യൂട്രസ് പോകേണ്ടതായിരുന്നു പിന്നെ കരിംപൂച്ചേടെ ഇറച്ചി കഴിച്ചു അങ്ങിനെ ആണ് രക്ഷപെട്ടത്. "
"ശേ പൂച്ചേ ആരേലും തിന്നുമോ ?"
"പോലീസിന്റെ ഇടി കൊണ്ടാൽ അതെ ഉള്ളു മരുന്ന്, കരിംപൂച്ചേടെ രോമം വയറ്റിൽ പോകരുത് , നല്ല ഒഴുക്ക് വെള്ളത്തിൽ തല അറുത്തു , തോൽ കീഴോട്ട് ഒരു പിടി, പിന്നെ കുടലും പണ്ടവും എല്ലാം കളഞ്ഞു , വേവിച്ചു , ഉരലിൽ മസാല ഇട്ടു ഇടിച്ചു കഴിച്ചാല് ആ ഇടിക്കു മറുമരുന്ന് .കള്ളന്മാർ എല്ലാം ഇറങ്ങിയാൽ ഉടനെ ഇത് ചെയ്യും. എന്റെ അച്ചൻ
💬 Comments
View all comments