Chapter Title : അദൃശ്യം 2 [Anonymous]
നോക്കി. "ഓ എന്ന പറയാനാ ചേച്ചീ , കെട്ട്യോൻ മഹാ വെള്ളം ആണ് അതിന്റെ കൂടെ വടക്കു നോക്കിയന്ത്രവും ആണ് , എന്ന് വച്ചാൽ സംശയം ആണ് , പ്രേമിച്ചു ഒളിച്ചോടി കല്യാണം കഴിച്ചതാണ് , ഇപ്പോൾ അതാണ് പ്രശ്നം ഞാൻ ഫോണിൽ സംസാരിച്ചുകൂടാ, എന്റെ വീട്ടിൽ പൊയ്ക്കൂടാ, അവിടെ നിന്ന് ആരും ഇങ്ങോട്ട് വന്നു കൂടാ, അയൽവക്കത്തൊന്നും പോയിക്കൂടാ , മാരണം " വന്ന പെണ്ണ് പറഞ്ഞു. "നിങ്ങൾ പ്രേമം ആയിരുന്നോ ലവ് ജിഹാദ് ആണോ ?'
" ജിഹാദ് ഒന്നുമല്ല ചേച്ചി ഞങ്ങൾ രണ്ടും ക്രിസ്ത്യാനികൾ ആണ് , അങ്ങേർ പെന്തക്കോസ്ത് ഞാൻ മാർത്തോമാ "
" ആ അത് നന്നായി , ഞങ്ങളും മാർത്തോമാ ആണ് , പേരെന്താ ?"
"സരിത ജോൺ , അങ്ങേരുടെ പേര് ജോണ് മാത്യു , ഇലക്ട്രീഷ്യൻ ആണ് "
"ഇലക്ട്രീഷ്യൻ ആണോ അത് നന്നായി ഇവിടെ എന്നും കറന്റ് പോക്കാണ് , ഇടിവെട്ടി നമ്മുടെ മിക്സിയും ഗ്രൈൻഡറും എല്ലാം പോയി , ഇപ്പോൾ അരീം ഉഴുന്നും കല്ലിൽ ഇട്ടാണ് ആട്ടുന്നത് , ഇനി ഇപ്പോൾ ജോണ് മാത്യു ശരിയാക്കി തരുമല്ലോ "
സരിത ഒന്ന് ഞെട്ടി കൂടെയുള്ള പോലീസുകാരന് സർവീസ് വല്ലതും അറിയാമോ എന്തോ, ഇനി ഇവരുടെ സകല സാധനവും നന്നാക്കണം എന്ന് പറഞ്ഞാൽ അറിയില്ലെകിൽ കള്ളി വെളിച്ചത്താകുമോ. "ചേച്ചീ ഉപ്പ് താ കറി തിളക്കുന്നു"
"അയഡിൻ ചേർത്ത ഉപ്പ് വേണോ അതോ കല്ലുപ്പ് വേണോ "
"എന്തേലും താ "
"ജോർജുകുട്ടി പ്രകൃതിയുടെ ആളാണ്
💬 Comments
View all comments