Chapter Title : അദൃശ്യം 2 [Anonymous]
നടന്ന പെണ്ണാണ്, എന്നാലും അച്ചായൻ എന്നോട് ഒന്നു പറ , ആ ചെറുക്കനെ എവിടാ കൊണ്ട് പുതച്ചത്, എനിക്ക് അത് അറിയാഞ്ഞു ഉറക്കം വരുന്നില്ല. എന്റെ അപ്പച്ചൻ ചാണകം ചാരം ഒന്നും പിന്നെ വിട്ടിട്ടില്ല അവിടെ ചാണകക്കുഴി നിറഞ്ഞു ഒഴുകുവാണ്, ഞാൻ ചോദിച്ചു അപ്പച്ചാ ഈ ചാണകം എല്ലാം കൊണ്ട് പുരയിടത്തിൽ എങ്ങാനും തട്ടിക്കൂടെ, അപ്പോൾ അപ്പച്ചൻ പറയുവാ, എന്റെ പൊന്നു മോളെ ആ ജോർജുകുട്ടി ആ ചെറുക്കനെ എന്റെ ചാണകക്കുഴിയിൽ എങ്ങാനും കൊണ്ട് പുതച്ചൊന്നാ എന്റെ സംശയം , വല്ല പണിക്കാരും അത് കണ്ടു പിടിച്ചാൽ വയസാം കാലത്തു എനിക്ക് പോലീസിന്റെ ഇടി കൊള്ളാൻ മേല "
"എന്നാ നീ നിന്റെ അപ്പച്ചനോട് പറഞ്ഞേര് ചാണകം ഒക്കെ വാരി തെങ്ങിനോ മറ്റോ ഇട്ടോളാൻ "
"അയ്യോ സത്യം ആണോ , ജോർജൂട്ടി അപ്പോൾ അതിനകത്തില്ല അല്ലെ, കള്ളൻ പിന്നെ എവിടെ കൊണ്ട് കളഞ്ഞു, എന്നോടൊന്ന് പറ "
"അതൊന്നും നീ അറിയണ്ട ആ ടോപ്പിക്ക് ഇവിടെ സംസാരിക്കാൻ പാടില്ല, പോലീസ് മണത്തു നടക്കുകയാണെന്നു ഓർമ്മ വേണം "
"ആ പിന്നെ അയൽവക്കത് ഒരു പ്രേമിച്ചു കെട്ടിയ പാർട്ടികൾ വന്നു താമസം തുടങ്ങി, ഒരു ജോൺകുട്ടി വൈഫ് സരിതാ ജോൺ , ഒളിച്ചോടി കല്യാണം കഴിച്ചതാണ് , ഇന്നിവിട വന്നതായിരുന്നു , ഉപ്പ് ചോദിച്ചോണ്ട് "
"ആരെയും അധികം അടുപ്പിക്കണ്ട , നമ്മൾ വേറെ ആരുമായും അധികം കൂട്ട് കൂടാതിരിക്കുന്നതാണ് നല്ലത് "
"എന്ന് പറഞ്ഞാൽ ജോര്ജ്ജു കുട്ടി, ഇപ്പോൾ വീട്ടിലെ വരുന്നില്ല, സിനിമാകൊട്ടക എന്നും പറഞ്ഞു
💬 Comments
View all comments