Chapter Title : അദൃശ്യം [Anonymous]
ബേബി കൂൾ " ബാസ്റ്റിൻ രോഷം കൊണ്ട് വിറയ്ക്കുന്ന ഗീതയുടെ തോളിൽ കയ്യമർത്തി, അവൾ അകന്നു മാറിയതൊന്നുമില്ല, ബാസ്‌റ്റിന് അവളുടെ ശരീരത്തിലെ ഇളം ചൂട് കൈത്തലത്തിൽ ഫീൽ ചെയ്തു.
"ഗീത, കൂൾ നമുക്ക് എന്തെങ്കിലും ചെയ്യാം, നമ്മുടെ പോലീസുകാർ എല്ലാം ഇക്കാര്യത്തിൽ തന്റെ കൂടെ ആണ്, അവിടെ നിന്നും എന്തെങ്കിലും ഒരു ക്ലൂ കിട്ടിയാൽ നമ്മൾ അവനെ ഇനിയും പൊക്കിയിരിക്കും,ഞാൻ അന്വേഷിക്കാറുണ്ട് , ആ ജോർജുകുട്ടി ഇപ്പോൾ പണക്കാരന് ആയി ഒരു തിയേറ്റർ ഒക്കെ വച്ചു, പണം കൂടിയപ്പോൾ വെള്ളമടിയും ഉണ്ടെന്നാണ് അറിയുന്നത് , വീട്ടിൽ ഒന്നും അങ്ങിനെ വരവില്ല, വേറെ എവിടെയോ ഒക്കെ ആണ് കൂടുതൽ, ഭാര്യയും മക്കളും കൂടുതലും ഒറ്റക്കാണ് , ആ മൂത്ത പെണ്ണിന് എന്തോ ബാധയോ കൗൺസലിംഗോ ഒക്കെ ഉണ്ടത്രേ, ഇളയ പെണ്ണ് കുറെ ഇളക്കം ആണ് , നാട്ടുകാർ ഒക്കെ ഇപ്പോൾ അവനോട് അത്ര അടുപ്പമല്ല, ആ കാക്ക മാത്രമേ അവൻ നിരപരാധി ആണെന് വിശ്വസിക്കുന്നുള്ളു. എന്തെങ്കിലും ഒരു ക്ലൂ നമുക്ക് കിട്ടും, ഉറപ്പാണ് , അതുമല്ല തന്റെ മോൻ ഇനി വേറെ എവിടെയെങ്കിലും പോയെങ്കിൽ , തന്റെ വല്ല രത്നമാലയോ മറ്റോ അടിച്ചു കൊണ്ട് പോയിട്ടുണ്ടോ?, ഉണ്ടേൽ ഗോവയിലോ നേപ്പാളിലോ ഒക്കെ കാണാൻ ചാൻസുണ്ട്, പയ്യൻ വളർന്നു കാണുമല്ലോ, പഴയ ഫോട്ടോ വച്ചൊന്നും തിരിച്ചറിയാൻ കഴിയില്ല. ഇപ്പോഴത്തെ പിള്ളേർ ഒക്കെ പണത്തിനു മാത്രമേ നമ്മളെ ഡിപെൻഡ് ചെയ്യുന്നുള്ളു ബാക്കി ഒക്കെ അവരുടെ തോന്നിയപോലെ , എനിക്ക് പിന്നെ മോൾ ആണല്ലോ അവൾ അമ്മയുടെ കൂടെ കുവെയിറ്റിൽ ആണ്, അവൾ
💬 Comments
View all comments