Chapter Title : അദൃശ്യം [Anonymous]
അറിയാമല്ലോ , കള്ളന്മാരെ പിടിക്കുന്നതിനേക്കാൾ അങ്ങോട്ടും ഇങ്ങോട്ടും പാര വയ്ക്കൽ ആണ് പണി, എനിക്ക് എന്റെ പ്രൈവസി മുഖ്യം ആണ്, എമിലിക്കും ഇവിടെ വേലക്കാരി ഒന്നുമില്ലെന്ന് അറിയുമ്പോൾ സമാധാനം" ബാസ്റ്റിൻ രണ്ടു മൂന്ന് ലൈറ്റ് ഇട്ടു , ഫ്രിഡ്ജ് തുറന്നു " ഗീത ഐ വണ്ട് എ ഡ്രിങ്ക് , വാട്ട് എബൌട്ട് യു ?" "ഇതിൽ വെള്ളമല്ലേ ഉള്ളു ബാസ്റ്റിൻ? "അഹ് ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ് , സീ ഐ ഹാവ് എ മിനി ബാർ ഹിയർ ", ബാസ്റ്റിൻ എവിടേയയോ ഞെക്കി ഒരു വെളുത്ത അലമാര നിരങ്ങി വന്നു ഭിത്തി പോലെ തന്നെ അല്ലെങ്കിൽ തോന്നും, മിനി ബാർ തുറന്നു അതിൽ വിസ്കി ബ്രാണ്ടി ജിം ഫോറിൻ ബ്രാൻഡുകൾ ചെറിയ ഫ്‌ളൈറ്റിൽ കിട്ടുന്ന കുപ്പിയുടെ ഒരു കളക്ഷൻ നീല നിറത്തിൽ ഉള്ള ഒരു വിദേശ വിസ്‌കി , ഒക്കെ ഉണ്ടായിരുന്നു.
ത്രികോണം പോലെ ഉള്ള കുപ്പി എടുത്തു കാട്ടി 'ഇത് ടെക്കില ' സിനിമാതാരങ്ങൾ ഒക്കെ കഴിക്കുന്നതാണ് അനുഷ്ക ഷെട്ടി , തൃഷ ഇന്ററസ്റ്റഡ് ? "ഓ ബാസ്റ്റിൻ , എനിക്ക് ഇത്തിരി കാര്യം പറയാനുണ്ട് , അൽപ്പം പിരി അയയുന്നത് എടുക്കു " "എങ്കിൽ പിന്നെ ഒരു ഫ്ലായ്മിങ് ഡ്രിങ്ക് എടുക്കാം , ഇച്ചിരി പണി ഉണ്ട് , ബാസ്റ്റിൻ ഒരു വലിയ ബോട്ടിൽ തുറന്നു രണ്ടു ചെറിയ ഗ്ളാസ് ബൗളിൽ പകർന്നു ഒരു ലൈറ്റർ എടുത്തു മുകളിൽ കത്തിച്ചു നീല നിറമുള്ള ലിക്കർ മുകളിൽ കത്താൻ തുടങ്ങി , ഒരെണ്ണം എടുത്തു ഗീതക്ക് നീട്ടി , പൊള്ളില്ല ഒരു സിപ്പ് എടുത്തോളൂ , ഗീത സംശയത്തോടെ അല്പം ചുണ്ടിൽ വച്ച് , ചൂടില്ല എന്നാൽ അന്ഗ്നി ഉണ്ട് താനും. "വെള്ളം വേണ്ടേ" "ഒന്നും വേണ്ട താൻ പതുക്കെ അങ്ങോട്ട് ഇറക്കിക്കോ കത്തി അങ്ങിനെ പോകും നല്ല സുഖം ആണ് .
ഗീത ഒരു ഇറക്ക് ഇറക്കി "ഹോ ഇതെന്താ വാറ്റ് ചാരായം പോലെ , ലിവർ അടിച്ചു പോകുമോ " "ഹഹഹ ഇതൊക്കെ
💬 Comments
View all comments