Chapter Title : അദ്വൈതം [Parvathi]
പറഞ്ഞു....
"എന്നിട്ട് എന്നിട്ട്.... പിന്നെന്തിനാ വന്നേ...."
യക്ഷമി ആകാംഷയോടെ മുന്നോട്ട് ആഞ്ഞിരുന്നു.....
"നിന്റെ വല്യച്ഛൻ.... അയാളെന്റെ കാലുപിടിച്ചു പറഞ്ഞു, ഒരേയൊരു മകളാണ്, സഹായിക്കണമെന്ന്.... ഞാൻ വരില്ലെന്ന് തീർത്തുപറഞ്ഞതാ.....നിന്റെ അച്ഛനും വല്യച്ഛനും വിടുന്നുണ്ടോ, നിർബന്ധിക്കാവുന്നതിന്റെ അങ്ങേയറ്റം നിർബന്ധിച്ചു ഒടുവിൽ കരയുമെന്ന് തോന്നിയപ്പോ സമ്മതിക്കേണ്ടി വന്നു..... ഞാൻ വർക് ചെയ്യുന്ന ഹോസ്പിറ്റലിൽ consult ചെയ്യാൻ അപ്പോയിമെന്റ് എടുത്ത കുട്ട്യോൾ ഒരുപാട് ഉണ്ടായിരുന്നു.... അതാ വരാൻ ഇത്രയും വൈകിയത്....."
"ചേച്ചിയെ കാണണ്ടേ....."
യക്ഷമി ആ ചോദ്യം ആവർത്തിച്ചു..... ദേവഗിരിയിലെ പണം മോഹിച്ചെത്തിയവൻ അല്ല അഗ്നി എന്ന് അവൾക്ക് ഉറപ്പുവരുത്താൻ തോന്നി.... അവളുടെ ഉള്ളിൽ അവനെകുറിച്ച് രൂപപ്പെട്ട ആ ഒരു ചിന്ത തെറ്റാണെന്ന് ഉറപ്പിക്കാൻ....
"Mr രാജശേഖരൻ വരട്ടെ..... ആദ്യം അയാളോട് സംസാരിച്ച് ഇടപാടുകൾ വ്യക്തമാക്കണം.... എന്റേതായ കുറച്ച് രീതികൾ ഉണ്ട്.... അതൊക്കെ സമ്മതമാണെങ്കിൽ ഇത് മുന്നോട്ട് കൊണ്ടുപോയാൽ മതിയല്ലോ.... അല്ലാതെ ആ കുട്ടിക്ക് വെറുതെ പ്രതീക്ഷ കൊടുത്ത് മനസ്സ് വിഷമിപ്പിക്കണ്ട...."
"പണം എത്രവേണമെങ്കിലും തരും.... ചേച്ചി ഒന്ന് എഴുന്നേറ്റ് നടന്നാൽ മതി....."
യക്ഷമി മുഖം കുനിച്ചു,... അവളുടെ കണ്ണുകളിൽ നിന്ന് നേർത്തുള്ളികൾ നിലംപതിച്ചു,
"അയ്യേ ദേവി കരയേ....."
അഗ്നി കൈയെത്തിച്ച് അവളുടെ കണ്ണുകൾ തുടച്ചു.....
"ഇത് പണത്തിന്റെ കാര്യമല്ല.... ഇട്ടുമൂടാനുള്ള സ്വത്തുക്കൾ ഉണ്ട് ഭൈരവശ്ശേരിയിൽ....... എന്റെ ഒരു മാസത്തെ ശമ്പളം ഒന്നര ലക്ഷമാണ്.... ആ എനിക്ക് നിങ്ങളുടെ പണം ആവശ്യമില്ല.... പണം മോഹിച്ചു വന്നതല്ല ഞാൻ ....എങ്കിലും ചെയ്യുന്ന ജോലിയുടെ കൂലി ഞാൻ വാങ്ങും അത് വേറെ കാര്യം
....ഞാൻ ഇടപാടെന്ന് പറഞ്ഞത് ചികിത്സാരീതികളെ കുറിച്ചാ.... അതിന് രോഗി മാത്രമല്ല കുടുംബത്തിൽ
💬 Comments
View all comments