0%

Chapter Title : അദ്വൈതം [Parvathi]

Author : Parvathi Read All Parts 4.6K

ഇങ്ങനെ ഉരുട്ടികേറ്റി വച്ചേക്കുന്നത്....

"വൈദ്യൻ ആണെന്ന് കണ്ടാൽ പറയില്ല....."

യക്ഷമി പറഞ്ഞതും അഗ്നി കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം നെറുകയിൽ കയറി....ചുമച്ചു ചുമച്ച് അവന്റെ കണ്ണിലെന്ന് വെള്ളം വന്നു, അവൾ പെട്ടെന്ന് ഒരു ഗ്ലാസിൽ വെള്ളം ഒഴിച്ച് അവനു നൽകി... അഗ്നി അതുവാങ്ങി കുടിച്ചു, കസേരയിൽ ചാഞ്ഞിരുന്നുകൊണ്ട് ദീർഘമായി ശ്വസിച്ചു... ദയനീയമായി യക്ഷമിയെ നോക്കി....

"ഞാനൊരു പാവം ഡോക്ടർ ആണ്.... കുഞ്ഞുങ്ങളുടെ ഡോക്ടർ... Pediatrician....വൈദ്യൻ ഒന്നുമല്ല..."
അഗ്നി കഴിച്ചുമതിയാക്കി എഴുന്നേറ്റു കൈകഴുകി....യക്ഷമിയുടെ റിലേ മുഴുവൻ അടിച്ചുപോയിരുന്നു.....

"ഡോക്ടറാ.....😲....."

"ഉവ്വ്....."

"എനിക്കൊന്നും മനസ്സിലാവണില്ല .....pediatrician എന്തിനാ ന്റെ ചേച്ചിയെ നോക്കാൻ വന്നേ....."

"ദേവി വരൂ...."
അവൻ അവളെയും കൂട്ടി ശാലയിലേക്ക് ഇറങ്ങി .... ഹാളിന്റെ ഓരം ചേർത്ത് ഇട്ടിരുന്ന സോഫയിലേക്ക് അഗ്നി ചാരി കിടന്നു, യക്ഷമി അടുത്തുള്ള കസേരയിൽ സ്ഥാനംപിടിച്ചു.., ആരെയും വലിച്ചടിപ്പിക്കുന്ന അവന്റെ തേജസുറ്റ മുഖത്തേക്ക് ഇമവെട്ടാതെ നോക്കിയിരുന്നു....

"ഭൈരവശ്ശേരി മന കേട്ടിട്ടുണ്ടോ...."

"ഉവ്വ്....ഒരു മാസം മുമ്പ് ഒരു തീർത്ഥാടക ഇവിടെ വന്നിരുന്നു.... കുടിക്കാൻ വെള്ളം ചോദിച്ചു,... അമ്മ അവർക്ക് ഇലയിട്ട് ചോറ് കൊടുത്തു.... സംസാരത്തിനിടയിൽ സുഭദ്രേച്ചിയുടെ അവസ്ഥ കേട്ട് അവരു പറഞ്ഞതാതിരുവനന്തപുരം ജില്ലയിലെ ഭൈരവശ്ശേരി മനയെ കുറിച്ച്.....അതിന് ശേഷാ അച്ഛനും വല്യച്ഛനുംകൂടെ അവിടേക്ക് വന്നത് "

"ആഹ് ദേവീടെ അച്ഛനും വല്യച്ഛനും മനയിലേക്ക് വരുമ്പോ ഞാനും അവിടെ ഉണ്ടായിരുന്നു.....മകളെ ചികിത്സിക്കാൻ ഭൈരവശ്ശേരിയിലെ ആൺതരിയെ തേടി വന്നതാ അവർ.... ദൗർഭാഗ്യം എന്ന് പറയട്ടെ ഭൈരവശ്ശേരിയിൽ ആകെ ശേഷിക്കുന്നത് രണ്ടുപേരാ... ഞാനും എന്റെ അമ്മയും.......എനിക്ക് പണ്ടേ ഈ കുലതൊഴിലിനോട് തീരെ താല്പര്യം ഇല്ല.....അതുകൊണ്ടാണല്ലോ എല്ലാം ഉപേക്ഷിച്ച് ഞാൻ ഡോക്ടർ ആയത്....."
അഗ്നി

💬 Comments

View all comments