Chapter Title : അദ്വൈതം [Parvathi]
പ്ലേറ്റ് എടുത്ത് കഴുകി വൃത്തിയാക്കി.....കാസ്രോൾ തുറന്ന് ആവി പറക്കുന്ന അപ്പം നാലെണ്ണം എടുത്ത് പ്ലാറ്റിലേക്കിട്ടു.... ഇറച്ചിക്കറി ഇരുന്ന പാത്രം തുറക്കാതെ കടല കറി ഇരുന്ന പാത്രം തുറന്നു,... ചെറിയൊരു പാത്രത്തിൽ കറിയുമെടുത്ത് യക്ഷമി ഊണുമുറിയിലേക്ക് നടന്നു
അഗ്നി അവളെയും കാത്ത് ഡയനിങ് ടേബിളിന് മുന്നിൽ ഇരിപ്പുണ്ടായിരുന്നു.... കൈയിലിരുന്ന പ്ലേറ്റുകൾ ടേബിളിലേക്ക് വക്കാൻ തുടങ്ങിയ യക്ഷമി പൊടുന്നനെ നിശ്ചലമായി....ന്റെ മഹാദേവ, മറന്നുപോയല്ലോ ഞാൻ....
"ഇങ്ങട് വക്ക്...."
പാത്രങ്ങളുമായി സംഭ്രമിച്ചു നിൽക്കുന്ന യക്ഷമിയെ കണ്ട അഗ്നി പറഞ്ഞു... അവന്റെ വയർ നിലവിളിക്കുന്നുണ്ടായിരുന്നു....അവൾ വീണ്ടും മടിച്ചു നിന്നു....
"അതുപിന്നെ ഞാൻ.... ഞാൻ.... അത്.....അതുപിന്നെ "
" ഇതെന്തൊരു വിക്കലാ ദേവി ....പീരിയഡ്സ് ആയ പെൺകുട്ടി ഭക്ഷണം തന്നെന്നുകരുതി ഇവിടെ ആരും ചത്തൊന്നും പോകില്ല.....ഇങ്ങട് താ...."
അഗ്നി അവളുടെ കൈയിൽ നിന്നും പ്ലേറ്റുകൾ വാങ്ങി മുന്നിൽ വച്ചു കഴിച്ചു തുടങ്ങി....
"മനസ്സിലായോ......"
യക്ഷമി മുഖം കുനിച്ചു
"കണ്ടപ്പോ തന്നെ....."
"ഞാൻ പെട്ടെന്ന് ഓർത്തില്ല.... അതാ...."
"ഓഹ് ഇതൊന്നും വലിയ കാര്യല്ലന്നെ.......അത് വിട്......വേറെ കറി ഒന്നുല്ലേ .....ചിക്കനോ മട്ടനോ പോത്തോ ബീഫോ....."
അഗ്നിയുടെ ചോദ്യം കേട്ട് യക്ഷമി കണ്ണ് മിഴിച്ചു....
"നോൺ വെജോ......വല്യച്ഛൻ പറഞ്ഞു ബ്രാഹ്മണൻ ആണ് മാംസാഹാരം ഒന്നും കൊടുക്കരുതെന്ന്....."
"അങ്ങനെ ആചാരങ്ങൾ ഒന്നും എനിക്കില്ല.....യത് ജീർണപ്രദം, തത് ഭോക്ത്യവ്യം... അതാണ് എന്റെ പോളിസി... ദഹിക്കുന്നതെന്തോ,അത് കഴിക്കാം"
"ഉവ്വ...."
യക്ഷമി ചിരിയോടെ അടുക്കളയിലേക്ക് നടന്നു, ചിക്കൻ കറി ഇരുന്ന പാത്രവുമായി തിരികെ വന്നു അയാൾക്ക് വിളമ്പി കൊടുത്തു.....അവൻ കഴിക്കുന്നനേരമെല്ലാം അഗ്നിയെ നോക്കി യക്ഷമി അരികിൽ തന്നെ ഉണ്ടായിരുന്നു....എന്തോരം കഴിച്ചിട്ടാണോ ഈ ശരീരം എല്ലാം
💬 Comments
View all comments